3ഡി സ്‌കാനറുമായി സാംസങ് s10

സാംസങ് ഗ്യാലക്‌സി S10ല്‍ ഫേഷ്യല്‍ റെക്കഗ്‌നിഷനായി 3D സ്‌കാനര്‍ ഉള്‍പ്പെടുത്തിയേക്കും. ഇതുവരെ സാംസങ്, ഗാലക്‌സി എസ് ശ്രേണിയിലെ ഫോണുകളില്‍ ഉണ്ടായിരുന്നത് ഐറിസ് സ്‌കാനറാണ്. കണ്ണുകള്‍ സ്‌കാന്‍ ചെയ്താണ് ഇതില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നത്. ഫോണിന്റെ സ്ഥാനം കൃത്യമായില്ലെങ്കില്‍ പോലും ഫോണ്‍ അണ്‍ലോക്ക് ആകാതെ വരും.

3D സ്‌കാനറിന് പുറമെ ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഗാലക്‌സി S10ല്‍ ഉണ്ടാകുമെന്നാണ് വിവരം. ഡിസ്‌പ്ലേയ്ക്ക് അടിയിലായിരിക്കും ഈ സെന്‍സറിന്റെ സ്ഥാനം. ഇതോടെ ഫോണിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ലഭ്യമായ ഏറ്റവും മികച്ച രണ്ട് സാങ്കേതിവിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന കമ്പനിയായി സാംസങ് മാറുകയും ചെയ്യും.

പഴയ സാങ്കേതിക വിദ്യകളെ ആശ്രയിച്ചാല്‍ ഭാവിയിലെ പ്രയാണം ബുദ്ധിമുട്ടാകുമെന്ന തിരിച്ചറിവില്‍ നിന്നാണ് സാംസങ് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നത്. 3D സ്‌കാനറും, ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും വരുന്നതോടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വന്‍ മുന്നേറ്റം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇന്‍ഡിസ്‌പ്ലേ സെന്‍സര്‍ വരുന്നതോടെ പിന്നിലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഒഴിവാക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *