‘മാപ്പുമില്ല, തിരുത്തുമില്ല; ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരി; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കനക്കവേ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമ്മിനില്ലെന്നും ഷംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്നും എം.വി.ഗോവിന്ദൻ വിശദീകരിച്ചു. വിഷയത്തിൽ ഷംസീർ മാപ്പുപറയില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.

മാപ്പുപറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. തിരുത്തണ്ട ഒരുകാര്യവും ഇതിനകത്തില്ല. ഷംസീർ പറഞ്ഞതുമുഴുവൻ ശരിയാണ്. നെഹ്റു പറഞ്ഞതും ഇതുതന്നെയാണ്. വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിനുമേൽ കുതിര കയറരുതെന്നും ശാസ്ത്രത്തെ തള്ളിപ്പറഞ്ഞ് ആർക്കും മുന്നോട്ടുപോകാനാകില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സ്പീക്കർ എ.എൻ.ഷംസീർ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങൾക്കെതിരെ എൻഎസ്എസ് രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു പാർട്ടി സെക്രട്ടറി വാർത്താ സമ്മേളനം വിളിച്ചു പാര്‍ട്ടി നിലപാടു വിശദീകരിച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story