ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ബോചെ ലവ്‌ഡെയ്ല്‍ പാര്‍ക്ക്

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ബോചെ ലവ്‌ഡെയ്ല്‍ പാര്‍ക്ക്

August 2, 2023 0 By Editor

മലമ്പുഴ ഉദ്യാനത്തില്‍ ഭിന്നശേഷിക്കാരായ കുഞ്ഞുമാലാഖമാര്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ബോചെയുമായി സഹകരിച്ച് നിര്‍മ്മിച്ച ബോചെ പാര്‍ക്ക് ഫോര്‍ ഏബിള്‍ഡ് എയ്ഞ്ചല്‍സ് നാടിന് സമര്‍പ്പിച്ചു. പാര്‍ക്കിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, 812 കി.മീ. റണ്‍ യുനീക്‌ വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെയുടെ സാന്നിദ്ധ്യത്തില്‍ നിര്‍വ്വഹിച്ചു. കേരള സര്‍ക്കാറിന്റെ ഭിന്നശേഷി സൗഹൃദ പദ്ധതിയുടെ ഭാഗമായി കേരള ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത പാര്‍ക്കാണ് ബോചെ നിര്‍മ്മിച്ച് നല്‍കിയത്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ബോചെ പാര്‍ക്ക് ഫോര്‍ ഏബിള്‍ഡ് എയ്ഞ്ചല്‍സ്. ഇനിമുതല്‍ ഭിന്നശേഷി കുട്ടികളെ ഡിഫറന്റ്‌ലി ഏബിള്‍ഡ് എന്ന് വിളിക്കില്ല. പകരം ഏബ്ള്‍ഡ് ഏയ്‌ഞ്ചെല്‍സ് എന്നാണ് വിളിക്കേണ്ടതെന്ന് ബോചെ അഭിപ്രായപ്പെട്ടു.