ഗണപതി മിത്തു തന്നെ ; അള്ളാഹു മിത്താണോ എന്ന് ചോദ്യം; ”എല്ലാ വിശ്വാസവും മിത്തല്ല, അവരുടെ വിശ്വാസ പ്രമാണമാണിത്, അതിനെ മിത്തെന്ന് പറയേണ്ടതില്ല” എന്ന് എം.വി ഗോവിന്ദൻ
അള്ളാഹു മിത്താണോ എന്നുള്ള മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് എല്ലാ വിശ്വാസവും മിത്തല്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചില വിശ്വാസങ്ങൾ മിത്താണ്, എല്ലാ വിശ്വാസവും…
അള്ളാഹു മിത്താണോ എന്നുള്ള മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് എല്ലാ വിശ്വാസവും മിത്തല്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചില വിശ്വാസങ്ങൾ മിത്താണ്, എല്ലാ വിശ്വാസവും…
അള്ളാഹു മിത്താണോ എന്നുള്ള മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് എല്ലാ വിശ്വാസവും മിത്തല്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചില വിശ്വാസങ്ങൾ മിത്താണ്, എല്ലാ വിശ്വാസവും മിത്തല്ല എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. ഹിന്ദുവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ടുള്ള പത്ര സമ്മേളനത്തിലായിരുന്നു ഇസ്ലാം മതവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ അതവരുടെ വിശ്വാസമാണെന്ന് പറഞ്ഞ് എം.വി ഗോവിന്ദൻ ഒഴിഞ്ഞു മാറിയത്.
മിത്തുകളെ മിത്തുകളായി കാണണം. അത് അങ്ങനെ മാത്രം കണ്ടാൽ മതി. മിത്തുകളെ ശാസ്ത്രമാണെന്ന് പറഞ്ഞാൽ അത് സിപിഎം അംഗീകരിച്ച് തരില്ല. ഗണപതി മിത്തു തന്നെയാണ്, അല്ലാതെ ശാസ്ത്രമല്ല. അത് പറയാൻ ഒരു മടിയുമില്ല. മിത്ത് മിത്തായിട്ട് തന്നെ കാണും. അതുപോലെ തന്നെ പരശുരാമനും മിത്താണ്’- എംവി ഗോവിന്ദൻ പറഞ്ഞു.
മതവിശ്വാസികള്‍ക്ക് എതിരെ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. വിശ്വാസികള്‍ അല്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാന്‍ ജനാധിപത്യ അവകാശമുണ്ട്. എന്നാല്‍ വിശ്വാസികള്‍ ഉയര്‍ത്തുന്ന നിലപാടിനോട് വിയോജിപ്പുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.