ഡുറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഗോകുലത്തിന് വിജയത്തുടക്കം
കൊല്‍ക്കത്ത: ഡുറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിക്കു വിജയത്തുടക്കം. സി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അവര്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചു.…
കൊല്‍ക്കത്ത: ഡുറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിക്കു വിജയത്തുടക്കം. സി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അവര്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചു.…
കൊല്‍ക്കത്ത: ഡുറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിക്കു വിജയത്തുടക്കം. സി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അവര്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചു.
കോച്ച് ഡൊമിംഗോ ഒറാമസിന്റെ കീഴിലെ ഗോകുലം കേരളയുടെ ആദ്യ മത്സരമായിരുന്നു അത്. മലയാളി താരങ്ങളായ സൗരവും ശ്രീകുട്ടനുമാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്.
20-ാം മിനിറ്റില്‍ ഗോകുലം മുന്നിലെത്തേണ്ടതായിരുന്നു. നൗഫല്‍ എത്തിച്ചു നല്‍കിയ പന്ത് നിലി പെര്‍ഡോമോ ഗോളിലേക്കു പായിച്ചെങ്കിലും പുറത്തേക്കാണു പോയത്. എയര്‍ ഫോഴ്‌സ് ടീമിനും പിന്നാലെ ഒരു അവസരം ലഭിച്ചു. വിവേക് കുമാറിന്റെ ബോക്‌സിനു പുറത്തുനിന്നുള്ള ഷോട്ട് ഗോകുലം ഗോള്‍ കീപ്പര്‍ സോതാന്‍മാവിയയ്‌ക്ക് അലോസരമുണ്ടാക്കിയില്ല. 36-ാം മിനിറ്റിലായിരുന്നു സൗരവിന്റെ ഗോള്‍. പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്നുള്ള ഷോട്ടിലൂടെയാണ് സൗരവ് ഗോകുലത്തിന് ലീഡ് നല്‍കിയത്.
ഗോള്‍ കീപ്പര്‍ ഷിബിന്‍ രാജിന്റെ പിഴവാണു ഗോളിനു കാരണം. സൗരവിന്റെ കുത്തിയര്‍ന്ന പന്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ ഷിബിന്‍ രാജിനു പിഴച്ചു. ഗോള്‍ കീപ്പര്‍ നോക്കി നില്‍ക്കേ വലയില്‍ കയറി. ലീഡ് ഇരട്ടിയാക്കാനുള്ള അവസരം സ്‌പാനിഷ് താരം അലക്‌സ് സാഞ്ചസ് പാഴാക്കി. നൗഫലിന്റെ പകരക്കാരനായി ഇറങ്ങിയാണു ശ്രീക്കുട്ടന്‍ ലീഡ് ഇരട്ടിയാക്കിയത്. രണ്ടാം ഗോള്‍ 67-ാം മിനിറ്റിലായിരുന്നു. ഒരു കോര്‍ണറിലൂടെ ശ്രീകുട്ടന്‍ മനോഹരമായി പന്ത് വലയിലെത്തിച്ചു. ഇൗ ഗോളോടെ ഗോകുലം ജയം ഉറപ്പിച്ചു. ഗോകുലം അടുത്ത മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. ഡല്‍ഹി എഫ്.സിയും ത്രിഭുവന്‍ ആര്‍മിയും തമ്മില്‍ നടന്ന മത്സരം 1-1 നു സമനിലയായി.