സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ: തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ
മുംബൈ: മഹാരാഷ്ട്രയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ ഉൾപ്പെടെയുള്ള ആരോഗ്യ സേവനങ്ങൾ രോഗികൾക്ക് സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ. പൊതുജനാരോഗ്യ വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന എല്ലാ…

മുംബൈ: മഹാരാഷ്ട്രയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ ഉൾപ്പെടെയുള്ള ആരോഗ്യ സേവനങ്ങൾ രോഗികൾക്ക് സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ. പൊതുജനാരോഗ്യ വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന എല്ലാ സർക്കാർ ആശുപത്രികളിലും മെഡിക്കൽ പരിശോധനകൾ, ചികിത്സ, രക്ത വിതരണം ഒഴികെയുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നൽകുന്ന മറ്റെല്ലാ സേവനങ്ങളും രോഗികൾക്ക് സൗജന്യമായി ലഭ്യമാകുമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു.
ഓഗസ്‌റ്റ് മൂന്നിന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് മഹാരാഷ്ട്രയിലെ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സയും മറ്റ് ആരോഗ്യ സേവനങ്ങളും നൽകാനുള്ള തീരുമാനം എടുത്തത്. സംസ്ഥാന സർക്കാർ നടത്തുന്ന 2418 ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും പദ്ധതി പ്രകാരം സൗജന്യ സൗകര്യങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.