ശാസ്ത്രം മുന്നേറുന്നിടത്താണ് ഈ വിധത്തില്‍ അപമാനിക്കുന്ന രീതി: ശിവശക്തി പോയന്റിനെ പരിഹസിച്ച് എംവി ഗോവിന്ദന്‍

ചന്ദ്രയാന്‍-3 ഇറക്കിയ സ്ഥലത്തിന് ശിവശക്തി പോയിന്‍റ് എന്ന് പേരിട്ടതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

August 31, 2023 0 By Editor

കോഴിക്കോട്: ചന്ദ്രയാന്‍-3 ഇറക്കിയ സ്ഥലത്തിന് ശിവശക്തി പോയിന്‍റ് എന്ന് പേരിട്ടതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കുമെന്നാണ് ചില ബിജെപി നേതാക്കളുടെ പ്രഖ്യാപനമെന്നും ശാസ്ത്രം മുന്നേറുന്നിടത്താണ് ഈ വിധത്തില്‍ അപമാനിക്കുന്ന രീതിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

‘മണിപ്പുര്‍ ഇന്ത്യയിലെവിടെയും നടക്കും. ഗുജറാത്തില്‍ പണ്ടേ നടന്നിട്ടുണ്ട്. ഇന്ത്യയിലെവിടെയും സംഘപരിവാര്‍ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കുന്ന സാഹചര്യമാണ്. സംഘപരിവാറിന് ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങളിലും ജനങ്ങളെ വിഭജിക്കുന്നതിനുവേണ്ടിയുള്ള വര്‍ഗീയ ധ്രുവീകരണവുമായി ബന്ധപ്പെട്ട ആസൂത്രിതമായ നീക്കങ്ങള്‍ നടത്താനാവും. ഇതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നം,’ എംവി ഗോവിന്ദന്‍ പറഞ്ഞു.