അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപം: നന്ദകുമാറിനെ ചോദ്യം ചെയ്തത് അഞ്ചു മണിക്കൂര്‍; ഹാജരാക്കിയത് ഫെയ്‌സ്ബുക്ക് ഇല്ലാത്ത ഫോണ്‍
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ ഇടതു സംഘടനാ നേതാവ് നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ പൊലീസ് ചോദ്യം ചെയ്തു. പൂജപ്പുര പൊലീസാണ് നന്ദകുമാറിനെ…
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ ഇടതു സംഘടനാ നേതാവ് നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ പൊലീസ് ചോദ്യം ചെയ്തു. പൂജപ്പുര പൊലീസാണ് നന്ദകുമാറിനെ…
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ ഇടതു സംഘടനാ നേതാവ് നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ പൊലീസ് ചോദ്യം ചെയ്തു. പൂജപ്പുര പൊലീസാണ് നന്ദകുമാറിനെ ചോദ്യം ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
അഞ്ചു മണിക്കൂറോളമാണ് നന്ദകുമാറിനെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തത്. വീണ്ടും വിളിക്കുമ്പോള്‍ ഹാജരാകണമെന്ന നിര്‍ദേശം നല്‍കി പൊലീസ് വിട്ടയച്ചു. രാവിലെ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ നന്ദകുമാര്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാത്ത ഫോണാണ് പൊലീസിന് നല്‍കിയത്.ഇതുപരിശോധിച്ച പൊലീസ് യഥാര്‍ത്ഥ ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം മൊബൈല്‍ഫോണ്‍ നന്ദകുമാറിന്റെ സുഹൃത്ത് അന്വേഷണ സംഘത്തിന് കൈമാറി. മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് സൂചിപ്പിച്ചത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടന്നതിനു ശേഷമാണ് അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ സെക്രട്ടേറിയറ്റ് മുന്‍ ജീവനക്കാരനും ഇടതു സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറായത്. പൊലീസിന്റെ നിസംഗതയ്‌ക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
സൈബര്‍ അധിക്ഷേപത്തില്‍ അച്ചു ഉമ്മന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെ വീട്ടിലെത്തി അച്ചു ഉമ്മന്റെ മൊഴിയെടുത്തു. അച്ചു ഉമ്മന്‍ പരാതി നല്‍കിയതിന് തൊട്ടു പിന്നാലെ നന്ദകുമാര്‍ ക്ഷമ ചോദിച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.