വൈമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം: ആളപായമില്ല

കാസര്‍ഗോഡ്: ചെര്‍ക്കള ടൗണിലെ വൈമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ഇന്നലെ രാവിലെ 11.30 ഓടെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ ഷോപ്പിംഗ് കോംപ്ലക്‌സിലും സൂപ്പര്‍ മാര്‍ക്കറ്റിലുമുണ്ടായിരുന്നവര്‍ പുറത്തേയ്ക്കിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാസര്‍ഗോട്ടുനിന്നും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ അരമണിക്കൂറിനുള്ളില്‍ തീയണച്ചു.

ചെര്‍ക്കള സ്വദേശി ജലീലിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പര്‍ മാര്‍ക്കറ്റ്. മുകള്‍ നിലയിലെ ഇടനാഴിയില്‍ സ്റ്റാര്‍ട്ട് ചെയ്തു വച്ചിരുന്ന ജനറേറ്റര്‍ ചൂടുപിടിച്ച് അതിന്റെ മുകളിലും തൊട്ടടുത്തും കൂട്ടിയിട്ടിരുന്ന പായയും പ്ലാസ്റ്റിക് സാധനങ്ങള്‍ക്കും തീപടര്‍ന്നാണ് വന്‍ തീപിടിത്തമുണ്ടായത്. അകത്തെ സാധനങ്ങള്‍ക്കൊന്നും തീപിടിക്കാത്തതിനാല്‍ വലിയ നഷ്ടം ഒഴിവായി.

കാസര്‍ഗോഡ് ഫയര്‍ഫോഴ്‌സ് ഓഫീസര്‍ വി.പി.ജഗദീഷ്, അസിസ്റ്റന്‍് സ്റ്റേഷന്‍ ഓഫീസര്‍ പ്രഭാകരന്‍, ലീഡിംഗ് ഫയര്‍മാന്‍ ഷാജി എന്നിവരുടെ നേതൃത്വത്തത്തിലാണ് തീയണച്ചത്. വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്ത്, എസ്‌ഐ അനൂപ്കുമാര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. 2,35,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *