
പാലക്കാട് കുഴൽമന്ദത്ത് ഒരു കുടുംബത്തിലെ മൂന്നു പേർ തൂങ്ങി മരിച്ച നിലയിൽ
October 19, 2023കുഴൽമന്ദം: പാലക്കാട് കുഴൽമന്ദത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലിങ്കൽ മൂത്താട്ടുപറമ്പ് സിനില (42), മകൻ രോഹിത് (19), സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ (23) എന്നിവരാണ് മരിച്ചത്.
കുഴൽമന്ദം ആലിങ്കലിലാണ് സംഭവം. വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.