കെ.കെ.ഐ.സി ഖുർആൻ വിജ്ഞാന പരീക്ഷ കുവൈത്തിൽ 14 കേന്ദ്രങ്ങളിലായി നടന്നു
കുവൈത്ത് സിറ്റി: ഖുർആൻ പഠനം സാധാരണക്കാർക്ക് എളുപ്പമാക്കുക എന്ന ഉദ്ദേശ്യത്തോടെ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) ഖുർആൻ ഹദീസ് പഠനവിഭാഗം നടത്തിവരുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ…
കുവൈത്ത് സിറ്റി: ഖുർആൻ പഠനം സാധാരണക്കാർക്ക് എളുപ്പമാക്കുക എന്ന ഉദ്ദേശ്യത്തോടെ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) ഖുർആൻ ഹദീസ് പഠനവിഭാഗം നടത്തിവരുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ…
കുവൈത്ത് സിറ്റി: ഖുർആൻ പഠനം സാധാരണക്കാർക്ക് എളുപ്പമാക്കുക എന്ന ഉദ്ദേശ്യത്തോടെ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) ഖുർആൻ ഹദീസ് പഠനവിഭാഗം നടത്തിവരുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ 42ാമത് ഘട്ടം കുവൈത്തിൽ 14 കേന്ദ്രങ്ങളിലായി നടന്നു. .കെ.ഐ.സി ജുമുഅ ഖുതുബ നടക്കുന്ന പള്ളികളിൽ ജുമുഅക്കുശേഷം 12.30 മുതൽ 1.30 വരെ നടന്ന പരീക്ഷയിൽ സ്ത്രീകളും പുരുഷന്മാരും അടക്കം 500ൽപരം ആളുകൾ പങ്കെടുത്തു.
അബ്ബാസിയ, മെഹബുല്ല, അഹമ്മദി, മംഗഫ്, അബൂ ഹലീഫ, ഖൈത്താൻ, റിഗയ്, സാൽമിയ, ഷർക്, ഫൈഹ, ജഹ്റ, ഫർവാനിയ, ഖുർത്തുബ, കുവൈത്ത് സിറ്റി എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങൾ സജ്ജീകരിച്ചു. പരീക്ഷഫലം ഖുർആൻ ഹദീസ് ലേണിങ് സെന്റർ വെബ്സൈറ്റ് ആയ www.ayaathqhlc.com ൽ പ്രസിദ്ധീകരിക്കും.