ഫലസ്തീൻ അഭയാർഥികൾക്കായുള്ള സന്നദ്ധ സഹായങ്ങൾക്ക് പിന്തുണ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ കമീഷണർ ജനറൽ ഓഫ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി…
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ കമീഷണർ ജനറൽ ഓഫ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി…
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ കമീഷണർ ജനറൽ ഓഫ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) ഫിലിപ്പ് ലസാരിനിയുമായി ഫോൺ സംഭാഷണം നടത്തി. ഫലസ്തീനികളെ സഹായിക്കാനുള്ള ഏജൻസിയുടെ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ യു.എൻ.ആർ.ഡബ്ല്യു.എയുടെ തൊഴിലാളികളുടെ മരണത്തിൽ ശൈഖ് സലിം അഗാധമായ അനുശോചനം രേഖപ്പെടുത്തി. യു.എൻ.ആർ.ഡബ്ല്യു.എ പ്രവർത്തനങ്ങൾക്ക് കുവൈത്തിന്റെ പിന്തുണ ഉറപ്പുനൽകിയ മന്ത്രി, ഫലസ്തീനികളുടെ ദുരിതം ലഘൂകരിക്കാൻ ഏജൻസിക്ക് ധനസഹായം നൽകുന്നത് തുടരാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. മാനുഷിക സഹായം എത്തിക്കുന്നതിന് യു.എൻ.ആർ.ഡബ്ല്യു.എ ഫലസ്തീനിൽ സ്വീകരിച്ച നടപടികൾ ലസാരിനി വിശദീകരിച്ചു. സുരക്ഷിതമായ സഹായവിതരണം ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം കൂടുതൽ പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉണർത്തി.