മൂന്ന് ദിവസം കൊണ്ട് ബെവ്‌കോയില്‍ വിറ്റത് 154.77 കോടിയുടെ മദ്യം; മുന്നില്‍ ചാലക്കുടി

മൂന്ന് ദിവസം കൊണ്ട് ബെവ്‌കോയില്‍ വിറ്റത് 154.77 കോടിയുടെ മദ്യം; മുന്നില്‍ ചാലക്കുടി

December 25, 2023 0 By Editor

ഇത്തവണയും ബെവ്‌കോയില്‍ റെക്കോര്‍ഡ് മദ്യ വില്‍പന. മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യമാണ്. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വില്‍പന നടന്നു. കഴിഞ്ഞ വര്‍ഷം 69.55 കോടിയുടെ മദ്യമാണ് വിറ്റത്. ഈ വര്‍ഷം 22, 23 തീയതികളില്‍ 84.04 കോടി രൂപയുടെ മദ്യം വിറ്റു. 2022 ഡിസംബര്‍ 22, 23 തീയതികളില്‍ 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

ഇത്തവണ ചാലക്കുടിയില്‍ 63,85,290 രൂപയുടെ മദ്യം വിറ്റു. ചങ്ങനാശേരിയാണു രണ്ടാം സ്ഥാനത്ത്. ഇവിടെ 62,87,120 രൂപയുടെ മദ്യവില്‍പന നടന്നു. ഇരിങ്ങാലക്കുട (62,31,140 രൂപ), പവര്‍ഹൗസ് ഔട്ട്‌ലെറ്റ് (60,08,130), നോര്‍ത്ത് പറവൂര്‍ (51,99,570) എന്നിങ്ങനെയാണു വില്‍പന