ദിവസേന അഞ്ച് മുതൽ 10 ഗ്രാമിൽ കൂടാൻ മഞ്ഞൾ ശരീരത്തിനുള്ളിൽ ചെല്ലാൻ പാടില്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

അധികമായാൽ മഞ്ഞളും 'വിഷ'മാണ്. ഭക്ഷണമുണ്ടാക്കുമ്പോൾ മഞ്ഞൾ ചേർക്കുന്നത് വിഭവത്തിന് നിറം തരിക മാത്രമല്ല, പോഷകഗുണങ്ങളും ഇരട്ടിയാക്കും. ഔഷധ​ഗുണങ്ങൾ ഏറെയുള്ളതിനാൽ ആയുർവേദത്തിൽ ഒരു മരുന്നായാണ് മഞ്ഞളിനെ കാണുന്നത്. അണുബാധ,…

ധികമായാൽ മഞ്ഞളും 'വിഷ'മാണ്. ഭക്ഷണമുണ്ടാക്കുമ്പോൾ മഞ്ഞൾ ചേർക്കുന്നത് വിഭവത്തിന് നിറം തരിക മാത്രമല്ല, പോഷകഗുണങ്ങളും ഇരട്ടിയാക്കും. ഔഷധ​ഗുണങ്ങൾ ഏറെയുള്ളതിനാൽ ആയുർവേദത്തിൽ ഒരു മരുന്നായാണ് മഞ്ഞളിനെ കാണുന്നത്. അണുബാധ, ദഹനക്കുറവ്, ചർമ്മ രോഗങ്ങൾ, കാൻസർ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് മഞ്ഞൾ ഒരു പരിഹാരമാണ്. രക്തത്തെ ശുദ്ധീകരിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മഞ്ഞൾ ബെസ്റ്റാണ്.

എന്നാൽ ഉപയോ​ഗം അമിതമായാൽ ഗുണത്തെക്കാൾ ഏറെ ദോഷമായിരിക്കും ഫലം. മഞ്ഞൾ ഉപയോ​ഗിക്കുമ്പോൾ മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. ദിവസേന അഞ്ച് മുതൽ 10 ഗ്രാമിൽ കൂടാൻ മഞ്ഞൾ ശരീരത്തിനുള്ളിൽ ചെല്ലാൻ പാടില്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്.

ഒരു പരിധിക്കപ്പുറം മഞ്ഞൾ ശരീരത്തിനുള്ളിൽ ചെന്നാൽ ശരീരം അത് നിരസിക്കുകയും വിഷലിപ്തമാകുകയും ചെയ്യും. അളവു പോലെ തന്നെ പ്രധാനമാണ് ​ഗുണമേന്മയും. ശുദ്ധീകരിച്ച കുർക്കുമിനും മറ്റ് ആൽക്കലോയിഡുകളും അടങ്ങിയ വിപണയിൽ കിട്ടുന്ന മഞ്ഞൾ ഉപയോ​ഗിക്കുമ്പോൾ ജാഗ്രത പാലിക്കണം. അസംസ്‌കൃത ജൈവ മഞ്ഞൾ ഉപയോഗിക്കുന്നതാണ് എല്ലായ്‌പ്പോഴും ഗുണകരം.

മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ, ദഹനപ്രക്രീയ പതുക്കെയാക്കി ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തു കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാൽ വരണ്ട ചർമ്മം, ഭാരക്കുറവ് നേരിടുന്നവർ, പ്രമേഹ രോഗികൾ മഞ്ഞൾ ഉപയോ​ഗം കുറയ്‌ക്കുന്നതാണ് നല്ലത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story