
‘ലൈംഗികബന്ധം കാമവികാരം കൊണ്ടല്ല, പ്രണയം മൂലം’: 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായയാൾക്ക് ജാമ്യം
January 14, 2024മുംബൈ ∙ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായയാൾക്ക് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ജാമ്യം അനുവദിച്ചു. ലൈംഗികബന്ധം കാമവികാരം കൊണ്ടല്ല, പ്രണയം മൂലമാമെന്ന് ചൂണ്ടിക്കാട്ടിയാണിത്. 26 വയസ്സുകാരനായ നിതിൻ ധബേറാവുവിനാണ് ജാമ്യം ലഭിച്ചത്.
സ്വമേധയാ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നും യുവാവുമായി പ്രണയത്തിലാണെന്നും പെൺകുട്ടി സമ്മതിച്ചിട്ടുണ്ട്. പ്രതിക്കും പ്രായം കുറവാണ്. പ്രണയം മൂലമാണ് ഒരുമിച്ചത്; ലൈംഗിക അതിക്രമം നടന്നിട്ടില്ല – ജസ്റ്റിസ് ഊർമിള ജോഷി ഫാൽക്കെ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
യുവാവിനൊപ്പം വിവിധ സ്ഥലങ്ങളിൽ താമസിച്ചെന്ന് പെൺകുട്ടി സമ്മതിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. പുസ്തകം വാങ്ങാനെന്ന വ്യാജേന മകൾ 2020 ഓഗസ്റ്റ് 23ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി കുട്ടിയുടെ പിതാവ് പരാതി നൽകിയിരുന്നു.