വിമാനം വൈകുമെന്ന് അനൗണ്‍സ്മെന്‍റ്; ഇൻഡിഗോ വിമാനത്തിൽ കോ പൈലറ്റിനെ പാഞ്ഞുവന്ന് മർദിച്ച് യാത്രക്കാരന്‍
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ കോ പൈലറ്റിനെ ആക്രമിച്ച് യാത്രക്കാരന്‍. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട വിവരം അനൗണ്‍സ് ചെയ്യുന്നതിനിടെയാണ് പൈലറ്റിനെ യാത്രക്കാരന്‍ ആക്രമിച്ചത്. ഡല്‍ഹിയില്‍നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം.…

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ കോ പൈലറ്റിനെ ആക്രമിച്ച് യാത്രക്കാരന്‍. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട വിവരം അനൗണ്‍സ് ചെയ്യുന്നതിനിടെയാണ് പൈലറ്റിനെ യാത്രക്കാരന്‍ ആക്രമിച്ചത്. ഡല്‍ഹിയില്‍നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനം 13 മണിക്കൂറോളം വൈകിയിരുന്നു. ഈ വിവരം യാത്രക്കാരുമായി പൈലറ്റ് പങ്കുവെയ്ക്കുകയായിരുന്നു. ഈ സമയത്താണ് സഹില്‍ കതാരിയ എന്ന യാത്രക്കാരന്‍ അവസാന നിരയില്‍നിന്ന് ഓടിവന്ന് കോ പൈലറ്റ് അനൂപ് കുമാറിനെ മർദിച്ചത്. തുടര്‍ന്ന് ഇയാളെ വിമാനത്തില്‍നിന്ന് പുറത്താക്കുകയും സി.ഐ.എസ്.എഫിന് കൈമാറുകയും ചെയ്തു.
സംഭവത്തില്‍, ഇന്‍ഡിഗോ വിമാനക്കമ്പനി നല്‍കിയ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. അതേസമയം, വിമാനം വൈകുന്നതിന് ജീവനക്കാര്‍ എന്തുചെയ്യാനാണെന്നും ആക്രമം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
കനത്ത മൂടല്‍മഞ്ഞ് കാരണം തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള 110 ഓളം വിമാനങ്ങള്‍ വൈകുകയും 79 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.