ഡൽ​​ഹിയിൽ കനത്ത മൂടൽമഞ്ഞ്; നെടുമ്പാശ്ശേരിയിൽനിന്ന് ‍ഡൽഹിയിലേക്കുള്ള വിമാന സർവീസുകൾ വൈകുന്നു

കൊച്ചി: ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ വൈകുന്നു. രാവിലെ ആറ് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരേയും പുറപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും വിമാന…

കൊച്ചി: ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ വൈകുന്നു. രാവിലെ ആറ് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരേയും പുറപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും വിമാന സര്‍വീസ് വൈകിയിരുന്നു. തിങ്കളാഴ്ച രാവിലെ 10.50ന് പുറപ്പെടേണ്ട വിമാനവും വൈകുമെന്നാണ് വിവരം.

ഞായറാഴ്ച കൊച്ചി-ദുബായ് വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ 9.40-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പുറപ്പെടാന്‍ വൈകിയത്. രാവിലെ ആറുമണിമുതല്‍ എത്തിയ യാത്രക്കാര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തില്‍ ഇരുന്നു. ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞായതിനാല്‍ വിമാനം ഡല്‍ഹിയില്‍നിന്നെത്താന്‍ വൈകുമെന്ന് അറിയിപ്പ് ലഭിച്ചതോടെ യാത്രക്കാര്‍ കാത്തിരിക്കുകയായിരുന്നു. ദുബായിലെത്തിയശേഷം അവിടെനിന്ന് കാനഡയിലേക്കും മറ്റും പോകേണ്ട യാത്രക്കാരും കൂട്ടത്തിലുണ്ടായിരുന്നു. രാത്രി ഏറെ വൈകിയാണ് രാവിലത്തെ വിമാനം ഡല്‍ഹിക്ക് പോയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story