ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീകൊളുത്തി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയില്‍ യുവാവ് ഭാര്യയുടെ വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം (39) ആണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് സംഭവം. ഹാഷിമും…

പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയില്‍ യുവാവ് ഭാര്യയുടെ വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം (39) ആണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് സംഭവം.

ഹാഷിമും ഭാര്യയും തമ്മില്‍ നേരത്തെ തന്നെ വഴക്കായിരുന്നു. വിവാഹമോചന കേസും നിലവിലുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ഇന്നലെ രാത്രി ഭാര്യവീട്ടിലെത്തിയ ഹാഷിം ഭാര്യയുമായി വീണ്ടും വഴക്കിട്ടു. ഇതിനു പിന്നാലെ യുവാവ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഹാഷിം സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story