പിടിമുറുക്കി കേന്ദ്രം; മാസപ്പടിയിൽ CMRL ഓഫീസിൽ റെയ്ഡ്; റെയ്ഡിലെ ആദ്യ മണിക്കൂറിൽ നിർണ്ണായക വിവരങ്ങൾ; അടുത്ത ഘട്ടം വീണയിലേക്കോ ?

പിടിമുറുക്കി കേന്ദ്രം; മാസപ്പടിയിൽ CMRL ഓഫീസിൽ റെയ്ഡ്; റെയ്ഡിലെ ആദ്യ മണിക്കൂറിൽ നിർണ്ണായക വിവരങ്ങൾ; അടുത്ത ഘട്ടം വീണയിലേക്കോ ?

February 5, 2024 0 By Editor

മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ നീളുന്ന മാസപ്പടി വിവാദത്തിൽ അന്വേഷണം കടുപ്പിച്ച് കേന്ദ്ര സർക്കാർ. കൊച്ചിയിലെ CMRL കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം sfio-investigation പരിശോധന ആരംഭിച്ചത്. ആലുവ കോർപറേറ്റ് ഓഫീസിലാണ് ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന. നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന. ഡയറിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. നൽകാത്ത സേവനത്തിന് കോടികളാണ് മുഖ്യമന്ത്രിയുടെ മകൾ പ്രിതഫലം കൈപ്പറ്റിയത്. എന്തൊക്കെ സേവനങ്ങൾ നൽകിയെന്ന് തെളിയിക്കാൻ ഇതുവരെയും വീണയ്‌ക്കും സംഘത്തിനുമായിട്ടില്ല.

മുൻ ധനമന്ത്രി പി.ചിദംബരം പ്രതിയായ എയർസെൽമാക്‌സിസ് കേസ് അന്വേഷിച്ച എസ്എഫ്‌ഐഒ സംഘത്തലവനായ അരുൺ പ്രസാദിനാണ് എക്‌സാലോജിക് കേസിന്റെ അന്വേഷണത്തിന്റെയും നേതൃത്വം. ഈ അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും സിബിഐയും പിന്നീട് ചിദംബരത്തിനെതിരെ കേസെടുത്തത്. സിഎംആർഎൽ കേസും ആ വഴിയിലേക്ക് പോകും.

Centre announces SFIO probe against Veena Vijayan's IT firm, Centre  announces SFIO probe against Veena's firm, CMRL

ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച വിവിധ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ജീവനക്കാരുടെ വിശദ മൊഴിയും എടുക്കുന്നുണ്ട്. എല്ലാ ഡയറക്ടർമാരുടേയും മൊഴിയും രേഖപ്പെടുത്താൻ സാധ്യതയുണ്ട്. പരാതിയിൽ അന്വേഷണം നടത്താൻ എട്ടുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.