അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നല്ലത് ; സഭാ തർക്കം രൂക്ഷമാക്കാൻ മുഖ്യമന്ത്രിയുടെ ശ്രമമെന്ന്  ഓർത്തഡോക്സ് സഭ

അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നല്ലത് ; സഭാ തർക്കം രൂക്ഷമാക്കാൻ മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ഓർത്തഡോക്സ് സഭ

February 5, 2024 0 By Editor

യാക്കോബായ സഭയെ മുഖ്യമന്ത്രി അനുകൂലിച്ചതിനെതിരെ ഓര്‍ത്തഡോക്സ് സഭ രംഗത്ത്. യാക്കോബായ സഭാ സമ്മേളനത്തിൽ നിയമപരമല്ലാത്ത ആനുകൂല്യം വാഗ്ദാനം ചെയ്ത് കയ്യടി വാങ്ങാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് കോട്ടയം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു. ഒരു വിഭാഗത്തിന്റെ മാത്രം വക്താവായി മുഖ്യമന്ത്രി  വേദനാജനകമാണ്. ആട്ടിൻ തോലിട്ട ചെന്നായ എന്ന പദ പ്രയോഗം ആരെ കുറിച്ചാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് ആവശ്യപ്പെട്ടു. സഭാ തര്‍ക്കം രൂക്ഷമാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രീംകോടതിയിൽ നിന്ന് ആത്യന്തികമായ വിധി വന്നിട്ടും വീണ്ടും അതിനകത്ത് കുഴപ്പമുണ്ടെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ പരസ്യമായി വിളിച്ചു പറയുക എന്നാൽ അത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് ചൂണ്ടിക്കാട്ടി  . ‘‘ചെയ്തതു ഭരണഘടനാലംഘനമാണ്. അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നല്ലത്.’’– അദ്ദേഹം വ്യക്തമാക്കി.