തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ സുനില്‍ കുമാര്‍; സിപിഐ സ്ഥാനാര്‍ഥികളായി

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ സുനില്‍ കുമാര്‍; സിപിഐ സ്ഥാനാര്‍ഥികളായി

February 22, 2024 0 By Editor

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞുടപ്പില്‍ സിപിഐ സ്ഥാനാര്‍ഥികളായി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും വയനാട്ടില്‍ ആനി രാജയും തൃശൂരില്‍ വിഎസ് സുനില്‍കുമാറും മാവേലിക്കരയില്‍ സിഎ അരുണ്‍കുമാറും സ്ഥാനാര്‍ഥികളാകും. 26ാം തീയിതി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും സമ്മര്‍ദത്തിനൊടുവില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകാമെന്ന് പന്ന്യന്‍ സമ്മതം അറിയിക്കുകയായിരുന്നു. വിഎസ് സുനില്‍ കുമാര്‍ മത്സരരംഗത്ത് എത്തിയതോടെ തൃശൂരില്‍ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങി. കോണ്‍ഗ്രസിനായി സിറ്റിങ് എംപി ടിഎന്‍ പ്രതാപനും ബിജെപിക്കായി സുരേഷ് ഗോപിയുമാണ് മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വയനാട്ടില്‍ സിറ്റിങ് എംപി രാഹുല്‍ ഗാന്ധിയാകും ആനി രാജയുടെ എതിരാളി. സിപിഐ സ്ഥാനാര്‍ഥി പട്ടികയിലെ എക വനിതയാണ് ആനി രാജ. എഐവൈഎഫ് നേതവായി അരുണ്‍കുമാറിന് മാവേലിക്കരയില്‍ കന്നിയങ്കമാണ്. സിറ്റിങ് എംപി കൊടിക്കുന്നില്‍ സുരേഷാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam