ബെംഗളൂരു രാമേശ്വരം കഫേയിൽ ബോംബ് സ്ഫോടനം; സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളുരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ ബാഗ് കഫേയിൽ വയ്ക്കുന്നത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി…

ബെംഗളുരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ ബാഗ് കഫേയിൽ വയ്ക്കുന്നത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി ജി.പരമേശ്വരം സ്ഫോടനം നടന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കഫേയിൽ സ്ഫോടനം നടന്നത്. കഫേയിലെ മൂന്നുജീവനക്കാർ ഉൾപ്പടെ അഞ്ചുപേർക്ക് പരുക്കേറ്റിരുന്നു. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ പരിശോധനയിൽ അങ്ങനെയല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story