ഇ പോസ് തകരാറിലാകുന്നു; മസ്റ്ററിങ് നിർത്തിവച്ചു, റേഷൻ കടകളുടെ സമയക്രമീകരണം അവസാനിപ്പിച്ചു

റേഷൻ വിതരണത്തിനുള്ള ഇ പോസ് സംവിധാനം തകരാറിലാകുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി മസ്റ്ററിങ് തൽക്കാലം നിർത്തിവച്ചു. അതിനാൽ റേഷൻ…

റേഷൻ വിതരണത്തിനുള്ള ഇ പോസ് സംവിധാനം തകരാറിലാകുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി മസ്റ്ററിങ് തൽക്കാലം നിർത്തിവച്ചു. അതിനാൽ റേഷൻ കടകളുടെ സമയക്രമീകരണം അവസാനിപ്പിച്ചു.

വ്യാഴാഴ്ച മുതൽ സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും പഴയ രീതിയിൽ രാവിലെയും വൈകിട്ടുമായി പ്രവർത്തിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി റേഷൻ കടകൾ പ്രവർത്തിക്കുന്ന രീതിയിൽ ചൊവ്വാഴ്ച മുതലാണു സമയക്രമീകരണം ഏർപ്പെടുത്തിയത്. ഈയാഴ്ച മുഴുവൻ ഈ സമയക്രമീകരണം തുടരാനായിരുന്നു മുൻ തീരുമാനം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story