സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ, മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ എത്തിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ഇന്ന് വൈകിട്ട് 3:00 മണിക്കാണ് യോഗം നടക്കുക. ചൂട്…

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ എത്തിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ഇന്ന് വൈകിട്ട് 3:00 മണിക്കാണ് യോഗം നടക്കുക. ചൂട് കൂടിയതോടെ കനത്ത വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. ഇത് നേരിടാൻ ആവശ്യമായ നടപടികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യുന്നതാണ്. വൈദ്യുതി നിരക്ക് വർദ്ധനവ്, ലോഡ് ഷെഡിംഗ് എന്നിവ ഏർപ്പെടുത്താൻ ബോർഡ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ചർച്ചയിൽ വൈദ്യുതി മന്ത്രി, ധനകാര്യ മന്ത്രി, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കവിഞ്ഞിട്ടുണ്ട്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ കനത്ത പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുക. കഴിഞ്ഞ തിങ്കളാഴ്ച 10.2 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് മാർച്ച് മാസം ഇത്രയധികം വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ഇന്ന് നടക്കുന്ന ചർച്ചയിൽ ദീർഘകാല വൈദ്യുതി കരാർ പുനസ്ഥാപിക്കുന്നതിലെ അനിശ്ചിതവും ഉന്നയിക്കുന്നതാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story