ബാങ്ക് ഓഫ് ഇന്ത്യയിൽ 143 സ്​പെഷലിസ്റ്റ് ഓഫിസർ

കേന്ദ്ര പൊതുമേഖലയിൽപെടുന്ന ബാങ്ക് ഓഫ് ഇന്ത്യ 143 സ്​പെഷലിസ്റ്റ് ഓഫിസർമാരെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofindia.co.in/careersൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ഏപ്രിൽ 10 വരെ അപേക്ഷിക്കാം.…

കേന്ദ്ര പൊതുമേഖലയിൽപെടുന്ന ബാങ്ക് ഓഫ് ഇന്ത്യ 143 സ്​പെഷലിസ്റ്റ് ഓഫിസർമാരെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofindia.co.in/careersൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ഏപ്രിൽ 10 വരെ അപേക്ഷിക്കാം.

വിവിധ സ്ട്രീമുകളിലായി ഇനി പറയുന്ന തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്. ക്രഡിറ്റ് ഓഫിസേഴ്സ്, ചീഫ് മാനേജർ-ഇക്കണോമിസ്റ്റ്, ഐ.ടി ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, ഐ.ടി-ക്ലൗഡ് ഓപറേഷൻ, ഐ.ടി-നെറ്റ്‍വർക്, ഐ.ടി-സിസ്റ്റം, ഐ.ടി-ഇൻഫ്രാ, ഐ.ടി-ഇൻഫോ സെക്യൂരിറ്റി; ചീഫ് മാനേജർ-മാർക്കറ്റിങ് (ചീഫ് വെൽത്ത് മാനേജർ); ലോ ഓഫിസേഴ്സ്, ഡാറ്റാ സയന്റിസ്റ്റ്, ഡാറ്റ ക്വാളിറ്റി ഡവലപ്പർ, ഡാറ്റാ ഗവേർണൻസ് എക്സ്​പെർട്ട്, പ്ലാറ്റ്ഫോം എൻജിനീയറിങ് എക്സ്പർട്ട്, ലിനക്സ് അഡ്മിനിസ്ട്രേറ്റർ, ഓറക്കിൾ അഡ്മിനിസ്ട്രേറ്റർ, സീനിയർ മാനേജർ-ഐ.ടി, ഐ.ടി-ഡാറ്റാ അനലിസ്റ്റ്, ഐ.ടി-ഡാറ്റാബേസ്, ഐ.ടി-ക്ലൗഡ് ഓപറേഷൻ, നെറ്റ് വർക്ക് സെക്യൂരിറ്റി, ഐ.ടി-സെക്യൂരിറ്റി അനലിസ്റ്റ്, സീനിയർ മാനേജർ ഐ.ടി (ഫിൻടെക്), ഐ.ടി സ്റ്റാറ്റിസ്റ്റീഷ്യൻ; ടെക്നിക്കൽ അനലിസ്റ്റ്.

തസ്തികകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പളം, സംവരണം അടക്കമുള്ള കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ ഫീസ് 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 175 രൂപ മതി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story