Begin typing your search above and press return to search.
കെജരിവാളിന് നിർണായകം ; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിർണായകം. അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും
ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പ്രസ്താവിക്കുക. അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇഡി നടപടിയെന്നും കെജരിവാൾ ആരോപിക്കുന്നു. എന്നാൽ അഴിമതിയുടെ സൂത്രധാരൻ കെജരിവാളാണെന്നും എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നും ഇഡി ആരോപിക്കുന്നു.
മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കെജരിവാളിനെ അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തെ കസ്റ്റഡിക്കു ശേഷം തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ
Next Story