കെ-ടെറ്റ് ജൂൺ 22, 23 തീയതികളിൽ

April 23, 2024 0 By Editor

ലോ​വ​ർ, അ​പ്പ​ർ പ്രൈ​മ​റി, ഹൈ​സ്കൂ​ൾ ത​ല​ങ്ങ​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യു​ള്ള അ​ഭി​രു​ചി​യും ക​ഴി​വും വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (കെ-​ടെ​റ്റ്) ജൂ​ൺ 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ. 1. ലോ​വ​ർ​ പ്രൈ​മ​റി, 2. അ​പ്പ​ർ പ്രൈ​മ​റി, 3. ഹൈ​സ്കൂ​ൾ, 4. ഭാ​ഷ അ​ധ്യാ​പ​ക​ർ-​അ​റ​ബി, ഹി​ന്ദി, സം​സ്കൃ​തം, ഉ​ർ​ദു (യു.​പി​ത​ലം വ​രെ), സ്​​പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ (ആ​ർ​ട്ട് ആ​ൻ​ഡ് ക്രാ​ഫ്റ്റ്, കാ​യി​ക അ​ധ്യാ​പ​ക​ർ). കേ​ര​ള പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്കാ​ണ് ചു​മ​ത​ല.

രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ​യും ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടു മു​ത​ൽ 4.30 വ​രെ​യു​മാ​ണ് സ​മ​യ​ക്ര​മം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ കെ-​ടെ​റ്റ് വി​ജ്ഞാ​പ​നം https://ktet.kerala.gov.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. പ​രീ​ക്ഷാ​പ​ദ്ധ​തി, ഘ​ട​ന, സി​ല​ബ​സ്, യോ​ഗ്യ​ത മു​ത​ലാ​യ വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

പ​രീ​ക്ഷ ഫീ​സ് 500 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ഭി​ന്ന​ശേ​ഷി/​കാ​ഴ്ച​പ​രി​മി​ത വി​ഭാ​ഗ​ത്തി​ന് 250 രൂ​പ മ​തി. നെ​റ്റ് ബാ​ങ്കി​ങ്, ക്രെ​ഡി​റ്റ്/​ഡെ​ബി​റ്റ് കാ​ർ​ഡ് മു​ഖാ​ന്ത​രം ഫീ​സ് അ​ട​ക്കാം. ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ 26 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഒ​റ്റ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി.

​കെ-​ടെ​റ്റ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ന് പ്രാ​യ​പ​രി​ധി​യി​ല്ല. 45 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പ്ല​സ് ടു/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ച് ടി.​ടി.​സി/​ഡി.​എ​സ്/​ഡി.​എ​ൽ.​എ​ഡ് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ള്ള​വ​ർ​ക്കും മ​റ്റും കാ​റ്റ​ഗ​റി ഒ​ന്ന് പ​രീ​ക്ഷ​ക്കും, ബി​രു​ദ​വും ടി.​ടി.​സി/​ഡി.​എ​ഡ്/​ഡി.​എ​ൽ.​എ​ഡ് യോ​ഗ്യ​ത​യും അ​ല്ലെ​ങ്കി​ൽ 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദ​വും ബി.​എ​ഡ്/​ഡി.​എ​ൽ.​എ​ഡ് യോ​ഗ്യ​ത​യും ഉ​ള്ള​വ​ർ​ക്കും മ​റ്റും കാ​റ്റ​ഗ​റി ര​ണ്ട് പ​രീ​ക്ഷ​ക്കും 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി.​എ/​ബി.​എ​സ്.​സി/​ബി.​കോം ബി​രു​ദ​വും അ​തേ വി​ഷ​യ​ത്തി​ലു​ള്ള ബി.​എ​ഡും ഉ​ള്ള​വ​ർ​ക്ക് കാ​റ്റ​ഗ​റി മൂ​ന്ന് പ​രീ​ക്ഷ​ക്കും അ​പേ​ക്ഷി​ക്കാം.

അ​റ​ബി/​ഹി​ന്ദി/​സം​സ്കൃ​തം/​ഉ​ർ​ദു ഭാ​ഷ അ​ധ്യാ​പ​ക​രാ​കാ​ൻ യോ​ഗ്യ​ത നേ​ടി​യ​വ​ർ (യു.​പി​ത​ലം വ​രെ) സ്​​പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ, കാ​യി​കാ​ധ്യാ​പ​ക​ർ​ക്കു​ള്ള യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക് കാ​റ്റ​ഗ​റി നാ​ല് പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. കെ-​ടെ​റ്റ് പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​തി​ന് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ 60 ശ​ത​മാ​നം (90 മാ​ർ​ക്ക്) ക​ര​സ്ഥ​മാ​ക്ക​ണം.

എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി/​ഒ.​ഇ.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 55 ശ​ത​മാ​നം (82 മാ​ർ​ക്ക്), ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 50 ശ​ത​മാ​നം (75 മാ​ർ​ക്ക്) എ​ന്നി​ങ്ങ​നെ നേ​ടി​യാ​ൽ മ​തി. നെ​റ്റ്, സെ​റ്റ്, എം.​ഫി​ൽ, പി.​എ​ച്ച്.​ഡി, എം.​എ​ഡ് ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ട​ണ​മെ​ന്നി​ല്ല.