വേണ്ടി വന്നാല്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ല: ഭീഷണിയുമായി ഇറാന്‍
ടെഹ്‌റാന്‍: വേണ്ടിവന്നാല്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാന്‍. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ് കമാല്‍ ഖരാസിയാണ് ഭരണകൂടത്തിന്റെ നയം വ്യക്തമാക്കിയത്. ഇസ്രായേല്‍ ഭരണകൂടം ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍, ഞങ്ങളും ആണവനയത്തില്‍ മാറ്റം വരുത്തും. അതേ ഭാഷയില്‍ പ്രതികരിക്കും, ഖരാസി കൂട്ടിച്ചേര്‍ത്തു.
ഏപ്രിലില്‍ സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെ ഇസ്രായേല്‍ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് ഇറാന്‍ മറുപടി നല്‍കിയത് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി.
അതേസമയം, ഇറാന്റെ നിലപാടിനെതിരെ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (IAEA) രംഗത്ത് വന്നു. ഇറാന്റെ ആണവ ഉദ്യോഗസ്ഥരും IAEA പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന.