
തട്ടിക്കൊണ്ടുപോയ മൂന്ന് കാര്‍ ഡീലര്‍മാരുടെ സ്വകാര്യഭാഗങ്ങളില്‍ വൈദ്യുതാഘാതം ഉപയോഗിച്ച് പീഡനം: 7 പേരെ അറസ്റ്റ് ചെയ്തു
May 12, 2024Karnataka Shocker: 3 Car Dealers Tortured With Electric Shock On Private Parts; 7 Arrested
ബെംഗളൂരു: മൂന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴ് പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു.
കര്‍ണാടകയിലെ കലബുറഗി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. ഇരകളുടെ സ്വകാര്യ ഭാഗങ്ങളില്‍ തട്ടിക്കൊണ്ടുപോയവര്‍ വൈദ്യുതാഘാതം ഏല്‍പ്പിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരകള്‍ നഗ്‌നമായ അവസ്ഥയിലായിരുന്നു.
ഇമ്രാന്‍ പട്ടേല്‍, മുഹമ്മദ് മത്തീന്‍, സ്റ്റീല്‍ മത്തീന്‍, മുഹമ്മദ് സിയ ഉല്‍ ഹുസൈന്‍, മുഹമ്മദ് അഫ്‌സല്‍ ഷെയ്ക്, ഹുസൈന്‍ ഷെയ്ക്, രമേഷ്, സാഗര്‍ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ മറ്റുള്ളവരും ഉള്‍പ്പെട്ടതായും ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
മെയ് 4 ന് പ്രതികള്‍ക്ക് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ കാണിക്കുന്നതിനിടെയാണ് ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയതെന്ന് പറയുന്നു. ഡീലര്‍മാരെ ഒറ്റപ്പെട്ട സ്ഥലത്ത് ബന്ദികളാക്കി വടികൊണ്ട് ആക്രമിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു. കൂടുതല്‍ പണം ആവശ്യപ്പെട്ട് പ്രതികള്‍ ഇരകളെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.