ബസ് നടുറോഡിൽ ‘പാർക്ക്’ ചെയ്ത് ഭക്ഷണം കഴിക്കാൻ പോയി; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നാട്ടുകാർ

ബസ് നടുറോഡിൽ ‘പാർക്ക്’ ചെയ്ത് ഭക്ഷണം കഴിക്കാൻ പോയി; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നാട്ടുകാർ

May 22, 2024 0 By Editor

നടുറോഡിൽ ബസ് നിർത്തി കെഎസ്ആർടിസി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി. പുനലൂർ–മൂവാറ്റുപുഴ പാതയിലാണ് ഡ്രൈവർ ബസ് നിർത്തിയിട്ടത്. ഇന്നലെ രാത്രിയിലാണ് കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ അനിൽകുമാർ റോഡിന്റെ മധ്യഭാഗത്ത് ബസ് നിർത്തിയശേഷം ഭക്ഷണം കഴിക്കാനായി പോയത്. നാട്ടുകാർ ഡ്രൈവർക്കെതിരെ പരാതി നൽകി.

വൈകിട്ട് 6 മണിക്ക് കട്ടപ്പനയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയതാണ് ബസ്. ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് പോയി. ബസ് റോഡിന് നടുക്കാണ് കിടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും ഡ്രൈവർ ബസ് മാറ്റിയിടാൻ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. പുനലൂർ–മൂവാറ്റുപുഴ പാത സ്ഥിരം അപകടങ്ങൾ നടക്കുന്ന സ്ഥലമാണ്.

 

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam