സത്യപ്രതിജ്ഞ ചെയ്‌ത് സുരേഷ് ഗോപിയും ജോർജ് കുര്യനും; കേരളത്തിന് ഇനി 2 കേന്ദ്രമന്ത്രിമാർ
കേരളത്തിന്റെ എംപി സുരേഷ്ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാത്രി ഒമ്പതോടെയാണ് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേറ്റത്. തൃശൂരിലെ മിന്നും വിജയത്തിന്…
കേരളത്തിന്റെ എംപി സുരേഷ്ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാത്രി ഒമ്പതോടെയാണ് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേറ്റത്. തൃശൂരിലെ മിന്നും വിജയത്തിന്…
കേരളത്തിന്റെ എംപി സുരേഷ്ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാത്രി ഒമ്പതോടെയാണ് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേറ്റത്. തൃശൂരിലെ മിന്നും വിജയത്തിന് പിന്നാലെയാണ് സുരേഷ് ഗോപിയെ തേടി ആദ്യ ഊഴത്തിൽ തന്നെ മന്ത്രി പദവിയുമെത്തിയത്. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സുരേഷ് ഗോപിയെ നേരിട്ട് വിളിച്ച് മന്ത്രി പദവി ഏറ്റെടുക്കണമെന്ന് നിർദ്ദേശിച്ചത്.
ഇതിന് ശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് സത്യപ്രതിജ്ഞ ചടങ്ങിനായി പറന്നത്. ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നതെന്ന് സംബന്ധിച്ച വിവരം പിന്നീടാകും പുറത്തുവരിക. 75,000 വോട്ടിലേറെ നേടിയാണ് സുരേഷ് ഗോപി കേരളത്തിൽ ആദ്യമായി താമര വിരിയിച്ചത്. ചടങ്ങിനോടനുബന്ധിച്ച് കേരളമെമ്പാടും വലിയ ആഘോഷമാണ് നടക്കുന്നത്. മധുര വിതരണവും പദയാത്രയുമായി തൃശൂരിൽ പ്രവർത്തകർ ആഘോഷങ്ങൾ കൊഴുപ്പിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മാതാവ് ജ്ഞാന ലക്ഷ്മിയമ്മ, മകൾ ഭാഗ്യ സുരേഷ്, മരുമകൻ ശ്രേയസ് എന്നിവരും ഡൽഹിയിൽ എത്തിയിരുന്നു.
അഭിഭാഷകനും ബിജെപി കേരളം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോർജ് കുര്യനെ മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ ഉൾപ്പെടുത്തുമ്പോൾ അത് അദ്ദേഹത്തിന്റെ നിസ്വാർത്ഥ പ്രവർത്തനത്തിന് ലഭിക്കുന്ന അംഗീകാരമാണ്.അൽഫോൺസ് കണ്ണന്താനത്തിനു ശേഷം നരേന്ദ്രമോദി സർക്കാരിൽ കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിൽ നിന്നും കേന്ദ്രമന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ നേതാവാണ് ജോർജ് കുര്യൻ.
അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്തിലെ പ്രവർത്തനശേഷം യുവമോർച്ചയിൽ. വെങ്കയ്യ നായിഡു, പ്രമോദ് മഹാജൻ, ഗോവിന്ദാചാര്യ തുടങ്ങിയ തീപ്പൊരികൾ യുവജനപ്രസ്ഥാനം നയിച്ചപ്പോൾ സംസ്ഥാന നേതൃത്വത്തിലെത്തിയിരുന്നു കുര്യൻ