ഷാരൂഖ് എന്റെ ജീവിതം തകര്‍ത്തു, നീ എന്നെ വിവാഹം ചെയ്യുമോ? യുവതിയുടെ കുറിപ്പ് വൈറലാകുന്നു

ബോളിവുഡിലെ മാത്രമല്ല സിനിമാ ലോകത്തെ റൊമാന്‍ഡിക്ക് ഹീറോ ആണല്ലോ ഷാരുഖ് ഖാന്‍. ഷാരുഖ് ഖാനെപ്പോലെ റൊമാന്റിക് ആയ ഒരാളെ കാമുകനായി ലഭിക്കണമെന്ന് ആഗ്രഹിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടാകില്ല. അതുപോലെ തന്നെ ഷാരുഖ് ഖാനെ പോലെ ആകാന്‍ കുറച്ചെങ്കിലും ശ്രമിക്കാത്ത ആണ്‍കുട്ടികളും നിരവധിയാണ്. അങ്ങനെയൊരു കട്ട ഷാരുഖ് ഖാന്‍ ഫാനായ യുതിയുടെ ജീവിതത്തിലുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ഷാരൂഖ് ഖാന്‍ എന്റെ ജീവിതം നശിപ്പിച്ചു..കൊച്ചു കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഞാനെന്റെ സങ്കല്‍പ്പത്തിലെ പുരുഷനില്‍ നിന്ന് ഏറ്റവും മികച്ച പ്രണയാഭ്യര്‍ത്ഥന സ്വപ്നം കാണാറുണ്ടായിരുന്നു. ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ പിന്നണിയില്‍ വയലിന്‍ പാടുന്നുണ്ടാകും അദ്ദേഹം എന്റെ അടുത്തേക്ക് പതുക്കെ നടന്നു വരും ആ സമയം എന്റെ മുടിയെ കാറ്റ് തഴുകുന്നുണ്ടായിരിക്കും അദ്ദേഹം എന്റെ മുന്നില്‍ മുട്ട് കുത്തി നിന്ന് എനിക്കു നേരെ ആ മോതിരം നീട്ടും…. എന്നാല്‍ അതൊരിക്കലും സംഭവിച്ചില്ല. ബംഗാളികളായ എന്റെ മാതാപിതാക്കളെ ഞാനൊരു പഞ്ചാബിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന വസ്തുത പറഞ്ഞു മനസിലാക്കിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു ഞാന്‍. ഞങ്ങള്‍ മൂന്നു വര്‍ഷമായി പ്രണയിക്കുന്നു. പക്ഷെ ഈ മൂന്നു വര്‍ഷക്കാലവും ഞങ്ങള്‍ ഞങ്ങളുടെ കുടുംബങ്ങളെ ഒന്നിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു. ഒരു ഘട്ടമെത്തിയപ്പോള്‍ ഞങ്ങളുടെ വിവാഹം നടക്കുമെന്ന് ഞങ്ങള്‍ക്ക് തീര്‍ച്ചയായി. അതിനാല്‍ തന്നെ ഒരു പ്രണയാഭ്യര്‍ത്ഥനയുമായി എനിക്ക് സര്‍പ്രൈസ് നല്‍കാനൊന്നും അദ്ദേഹം ശ്രമിച്ചില്ല. ഞാന്‍ സ്വപ്നം കണ്ട സിനിമകളിലെ ആ നിമിഷം എന്റെ ജീവിതത്തില്‍ സംഭവിച്ചില്ല . അതുകൊണ്ട് അദ്ദേഹത്തിന്റെ പിറന്നാളിന്റെ അന്ന് സ്വപ്നം കണ്ട ആ നിമിഷങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഞാന്‍ തന്നെ മുന്നിട്ടിറങ്ങി. ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് സമയം ചിലവഴിച്ച റസ്റ്റോറന്റില്‍ ഞാനൊരു സര്‍പ്രൈസ് പാര്‍ട്ടി തയ്യാറാക്കി.

അദ്ദേഹം അകത്തേക്ക് വന്നയുടനെ ബ്രൂണോ മാഴ്‌സിന്റെ ‘മാരി മി’ എന്ന ഗാനം വയ്ക്കാന്‍ ഞാന്‍ ഡി ജെയോട് ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ മുട്ട് കുത്തി നിന്നു. ഞാന്‍ പറഞ്ഞു ആശിഷ് അഗര്‍വാള്‍ ഇനിയുള്ള എന്റെ ജീവിതം ഞാന്‍ നിന്റെ ഒപ്പം കരഞ്ഞും ചിരിച്ചും വഴക്കിട്ടും ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു, നീ എന്നെ വിവാഹം ചെയ്യുമോ ? അദ്ദേഹം എന്നെ നോക്കി പൊള്ളയായി ചിരിച്ചു. എന്നെ കെട്ടിപിടിക്കാനായി ആഞ്ഞു. എന്നിട്ട് എന്റെ കാതില്‍ പറഞ്ഞു നമ്മുടെ കുട്ടികളെങ്കിലും ഇത്രയും ഫില്‍മി ആകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. .താന്‍ സ്‌നേഹിക്കുന്ന പുരുഷന്‍ തന്നെ പ്രൊപ്പോസ് ചെയ്യാനായി എന്തിനാണ് സ്ത്രീകള്‍ കാത്തിരിക്കുന്നത്. ഇത് പുതിയ ദിവസമാണ്, പുതിയ കാലമാണ്. നിങ്ങള്‍ അവനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അവന്റെ കയ്യില്‍ മോതിരം അണിയിക്കണം. യുവതി പറയുന്നു .

യുവതിയുടെ കഥ കേട്ട പലര്‍ക്കും മനസിലാകാത്തത് ഷാരൂഖ് എന്ത് തെറ്റാണ് ചെയ്തതെന്നാണ്. എന്നാല്‍ സിനിമകളിലൂടെ പ്രണയത്തെപ്പറ്റി ഇത്തരം ഭ്രാന്തന്‍ സങ്കല്‍പ്പങ്ങള്‍ പകര്‍ന്നു തന്നത് അദ്ദേഹമല്ലേ എന്നു മറ്റു ചിലര്‍ ചോദിക്കുന്നു. എന്തായാലും ഷാരൂഖ് ഖാന്‍ നിങ്ങളുടെ ജീവിതം നശിപ്പിക്കുകയല്ല അത് എത്ര മനോഹരമാണെന്നു കാണിച്ച് തരികയാണ് ചെയ്തത്. സിനിമയ്ക്ക് പുറത്തും ഇങ്ങനെ മാത്രമേ സംഭവിക്കൂ എന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല സംഭവിച്ചുകൂടായെന്നും പറഞ്ഞിട്ടില്ല, പിന്നെന്തിനാണ് അദ്ദേഹത്തെ പഴി ചാരുന്നതെന്നായിരുന്നു ആരാധകരുടെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *