ഫ്രാൻസിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: പാർലമെന്റ് പിരിച്ചുവിട്ട് മാക്രോണ്‍
പാരീസ്: ഫ്രാൻസിൽ പാർലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ജൂണ്‍ 30നും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ജൂലൈ ഏഴിനും നടക്കും.
യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ടോടെ ഫ്രാൻസിലെ വലതുപക്ഷ പാർട്ടികൾ ഭൂരിപക്ഷം നേടിയിരുന്നു. രാജ്യത്തിന്റെ സാന്പത്തിക പിന്നോക്കാവസ്ഥ എടുത്തു കാട്ടി വലതുപക്ഷം മുന്നേറുന്നതിൽ മാക്രോണ്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങുള്ള രാജ്യമാണ് ഫ്രാൻസ്. ഫ്രഞ്ച് വിപ്ലവമാണ് സ്വാതന്ത്ര്യം, ജാനാധിപത്യം, തുല്യത തുടങ്ങിയ ആശയങ്ങൾ ലോകത്തിന് പരിചയപ്പെടുത്തിയത്. അവിടുന്ന് ഇങ്ങോട്ടും തീർത്തും മതേരമായാണ് ആ രാജ്യം മുന്നോട്ടുപോയത്. ഫ്രഞ്ച് കോളനികളായ അൾജീരിയ, മൊറോക്കോ തുടങ്ങിയ വടക്കനാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വൻതോതിലുള്ള കുടിയേറ്റമാണ് ഫ്രാൻസിലെ മുസ്ലിം ജനസംഖ്യ ഉയർത്തിയത്.
പ്രശസ്ത ഫുട്ബോളർ സിൻഡൈൻ സിദാന്റെ കുടുംബംവരെ അൾജീരിയയിൽനിന്ന വന്നവരാണ്. അനധികൃത കുടിയേറ്റക്കാർ ആയിട്ടുപോലും അവരെ തിരിച്ചയക്കാതെ ആ രാജ്യം സ്വന്തം പൗരന്മാരായി സ്വാംശീകരിക്കയായിരുന്നു. എന്തിന്, സിറിയയിൽനിന്നും അഫ്ഗാനിൽനിന്നും വന്ന മുസ്ലിം അഭയാർത്ഥികളെ സ്വീകരിക്കാൻ ഒറ്റ ഇസ്ലാമിക രാഷ്ട്രങ്ങൾപോലും മുന്നോട്ടുവന്നില്ല. അന്നും ഫ്രാൻസും, ജർമ്മനിയും, സ്‌കാൻഡനേവിയൻ രാജ്യങ്ങളും അടങ്ങുന്ന യൂറോപ്പാണ്, മുസ്ലിം അഭയാർത്ഥികളെ സ്വകീരിച്ചത്.
എന്നാൽ ഫ്രാൻസിന്റെ മുസ്ലിം പ്രശ്നം ഉടലെടുക്കുന്നത് എൺപതുകൾ മുതലാണ്. പ്പോഴേക്കും ഇസ്ലാമിക ജനസംഖ്യ ഒരു സമ്മർദഗ്രൂപ്പ് ആകാൻ തക്ക രീതിയിൽ ഉയർന്നുവെന്നാണ് ഫ്രാൻസിലെ രാഷ്ട്രീയ ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ചാൾസ് ഗാവെ എഴുതുന്നത്. ഇസ്ലാമിക ജീവിതരീതി ഫ്രാൻസിൽ പതുക്കെ പിടി മുറുക്കി കൊണ്ടിരുന്നു. ഇതോടെ പതുക്കെ സംഘർഷങ്ങളും വർധിച്ചു.
ഫ്രാൻസിലെ സ്‌കൂളുകളിൽ ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അനുവദിക്കില്ല. എന്നാൽ, സാമൂഹികമായ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്ലാമിക സമൂഹത്തിന് പ്രാപ്തിയായെന്ന ഘട്ടമെത്തിയപ്പോൾ അവർ കളത്തിനു വെളിയിലേക്ക് കാര്യങ്ങൾ കൊണ്ടു പോയി. 1989-ൽ പൊതുവിദ്യാലയത്തിൽ കുട്ടികളെ ഹിജാബ് ധരിപ്പിച്ച് അയക്കാൻ തുടങ്ങി. സ്‌കൂൾ മേധാവികൾ ഈ കുട്ടികളെ പുറത്താക്കിത്തുടങ്ങി. മുസ്ലിം സമൂഹം ഇതിനെതിരെ കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചു. പക്ഷെ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു. നൂറുകണക്കിന് വിദ്യാർത്ഥിനികൾ പുറത്താവുകയും കോടതി വഴി അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.
അപകടരമായ ഈ പ്രവണത തിരിച്ചറിഞ്ഞ ഫ്രാൻസിലെ ഴാക് ഷിറാക് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതചിഹ്നങ്ങൾ ധരിക്കുന്നതോ, പ്രദർശിപ്പിക്കുന്നതോ നിരോധിച്ച് നിയമം പാസാക്കി. ഹിജാബ്, കുരിശ്, യഹൂദത്തൊപ്പി തുടങ്ങിയവയെല്ലാം ഒറ്റയടിക്ക് നിരോധിച്ചു. അന്നു മുതൽ ഇസ്ലാമിക തീവ്രവാദകളുടെ ശത്രുപട്ടികയിൽ ഫ്രാൻസ് വന്നു. ഇറാഖിൽ ജോലി ചെയ്തിരുന്ന രണ്ട് ഫ്രഞ്ച് മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടു പോയാണ് തുടക്കം. പിന്നീടിങ്ങോട്ട് സ്ഫോടനം, ചാവേർ ആക്രമണം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെ ഫ്രഞ്ച് ജനത കടന്നു പോയി.
അതോടെ പൊളിറ്റിക്കൽ ഇസ്ലാമിന് തടയിടാൻ കടുത്ത നടപടികൾ മാക്രാൺ സ്വീകരിച്ചു. രാജ്യത്തിന് പുറമെനിന്നുള്ള മതപ്രബോധകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. മദ്രസകളിലെ കരിക്കുലം സർക്കാർ അറിയണമെന്ന് നിയമം വന്നു. ഹേറ്റ് സ്പീച്ച് നടത്തിയ ഇമാമുമാരെ നാടുകടത്തി. അതോടെ തുർക്കിയും, ഇറാനും അടക്കമുള്ള ഫ്രാൻസിൽ ഇസ്ലാമോഫോബിയ ആരോപിച്ച് രംഗത്ത് എത്തി. ഒരുഘട്ടത്തിൽ ഇസ്ലാം വേഴ്സസ് ഫ്രാൻസ് എന്ന രീതിയിൽ കാര്യങ്ങൾ മാറുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.
പക്ഷേ അപ്പൊഴേക്കും മാക്രോണിനെയും കടത്തിവെട്ടി തീവ്ര വലതുപക്ഷ പാർട്ടിയായ, നാഷണൽ റാലി ഏറെ മുന്നോട്ട്പോയിരുന്നു. കടുത്ത മുസ്ലിം വിരുദ്ധതയും, കുടിയേറ്റ വിരുദ്ധതയുമാണ് ഇവരുടെ മുഖമുദ്ര. ഇസ്ലാമിക തീവ്രവാദ ആക്രമണം കടുത്തതോടെ ലിബറലായ ജനങ്ങൾപോലും വലതുപക്ഷത്ത് എത്തി. ഇനി അടുത്ത തെരഞ്ഞെടുപ്പിൽ ഇമ്മാനുവേൽ മാക്രാണിന് അധികാരം കിട്ടുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്.ഫ്രാൻസ് ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും അതിനാൽ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും ബാർഡെല്ല മാക്രോണിനോട് ആവശ്യപ്പെട്ടിരുന്നു.