ബി.എസ്.എഫിൽ എസ്.​ഐ, കോൺസ്റ്റബിൾ തസ്തികകളിലേക്ക്  അപേക്ഷിക്കാം

ബോർഡർ സെക്യൂരിറ്റി ​ഫോഴ്സ് (ബി.എസ്.എഫ്) വാട്ടർവിങ്ങിൽ നേരിട്ടുള്ള നിയമനത്തിന് ഗ്രൂപ് ബി, സി നോൺഗസറ്റഡ് വിഭാഗത്തിൽപെടുന്ന ഇനി പറയുന്ന തസ്തികകളിലേക്ക്  അപേക്ഷിക്കാം. എസ്.ഐ (മാസ്റ്റർ): ഒഴിവുകൾ 7,…

ബോർഡർ സെക്യൂരിറ്റി ​ഫോഴ്സ് (ബി.എസ്.എഫ്) വാട്ടർവിങ്ങിൽ നേരിട്ടുള്ള നിയമനത്തിന് ഗ്രൂപ് ബി, സി നോൺഗസറ്റഡ് വിഭാഗത്തിൽപെടുന്ന ഇനി പറയുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാം.

എസ്.ഐ (മാസ്റ്റർ): ഒഴിവുകൾ 7, യോഗ്യത: പ്ലസ്ടു/തത്തുല്യം. കേന്ദ്ര/സംസ്ഥാന ഇൻലാൻഡ് വാട്ടർ ട്രാൻസ്​പോർട്ട് അധികാരി/ മെർക്ക​​ൈന്റൽ മറൈൻ വകുപ്പ് നൽകിയ സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്. പ്രായം 22-28

എസ്.ഐ (എൻജിൻ ഡ്രൈവർ): 4, യോഗ്യത- പ്ലസ്ടു/ തത്തുല്യം, കേന്ദ്ര/സംസ്ഥാന ഇൻലാൻഡ് വാട്ടർ ട്രാൻസ്​പോർട്ട് അതോറി റ്റി/മെർക്ക​ൈന്റൽ മറൈൻ വകുപ്പ് നൽകിയ ഫസ്റ്റ്ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്. പ്രായം 22-28

എസ്.ഐ (മാസ്റ്റർ/എൻജിൻ ഡ്രൈവർ) തസ്തികയുടെ ശമ്പളനിരക്ക് 35400-1,12,400 രൂപ.

ഹെഡ് കോൺസ്റ്റബിൾ (എച്ച്.സി)-മാസ്റ്റർ: ഒഴിവുകൾ 35, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. സ്രാങ്ക് സർട്ടിഫിക്കറ്റ്. പ്രായം 20-25.

എച്ച്.സി (എൻജിൻ ഡ്രൈവർ): 57, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്. പ്രായം 20-25.

എച്ച്.സി (വർക് ഷോപ്പ്): ഒഴിവുകൾ 13 (ട്രേഡുകൾ-മെക്കാനിക് ഡീസൽ/പെട്രോൾ എൻജിൻ 3, ഇലക്ട്രീഷ്യൻ 2, എ.സി ടെക്നീഷ്യൻ 1, ഇലക്ട്രോണിക്സ് 1, മെഷ്യനിസ്റ്റ് 1, കാർപെന്റർ 3, പ്ലംബർ 2). യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ. പ്രായം 20-25 . എച്ച്.സി തസ്തികയുടെ ശമ്പളനിരക്ക് 25500-81100 രൂപ.

കോൺസ്റ്റബിൾ (​ക്രൂ): ഒഴിവുകൾ 46, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. 26% HP ബോട്ട് ഓപറേഷനിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയം. ആഴമുള്ള വെള്ളത്തിൽ പരസഹായമില്ലാതെ നീന്താൻ കഴിയണം. പ്രായപരിധി 20-25 വയസ്സ്. ശമ്പളനിരക്ക് 21700-69100 രൂപ.

എസ്.സി/എസ്.ടി/ഒ.ബി.സി/വിമുക്തഭടന്മാർ മുതലായ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://rectt.bsf.gov.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ജൂലൈ ഒന്നുവരെ അപേക്ഷിക്കാം. അപേക്ഷഫീസ് 100 രൂപ + 47 രൂപ സർവീസ് ചാർജ്. എസ്.സി/എസ്.ടി/ബി.എസ്.എഫ് ജീവനക്കാർ/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story