സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വെട്ടേറ്റ് യുവാവിന് പരിക്ക്

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വെട്ടേറ്റ് യുവാവിന് പരിക്ക്

June 23, 2024 0 By Editor

ഇടുക്കി: അടിമാലിയിൽ അതിർത്തിത്തർക്കത്തേത്തുടർന്ന് സംഘർഷം. സംഭവത്തിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ വെട്ടേറ്റ് അയൽവാസിക്ക് പരിക്കേറ്റു. ശെല്യാംപാറ കാലാപ്പറമ്പിൽ മൈതീൻകുഞ്ഞി(46)നാണ് വെട്ടേറ്റത്.

അയൽവാസികൂടിയായ സി.പി.എം. ശെല്യാംപാറ ബ്രാഞ്ച് സെക്രട്ടറി കുഴുപ്പിള്ളിൽ ഹനീഫയാണ് തന്നെ വെട്ടിയതെന്നാണ് മൈതീൻകുഞ്ഞ് പോലീസിൽ മൊഴി നൽകിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. അയൽവാസികളായ ഇവരും തമ്മിൽ ഭൂമിയുടെ അതിർത്തിത്തർക്കം വർഷങ്ങളായി ഉണ്ട്.

ശനിയാഴ്ച രാവിലെ മൈതീൻകുഞ്ഞിന്റെ അച്ഛൻ ഇവരുടെ ഭൂമിയിൽ ജോലി ചെയ്യുന്നതിനിടെ ഹനീഫ ഇവിടെ എത്തി പിതാവിനെ വഴക്ക് പറഞ്ഞതായി മൈതീൻ പറഞ്ഞു. ഇതേച്ചൊല്ലി വാക്കേറ്റം ഉണ്ടായി. ഇതിനിടെ ഹനീഫ വാക്കത്തിയെടുത്ത് മൈതീൻകുഞ്ഞിനെ വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

മൈതീൻകുഞ്ഞിന്റെ കൈക്കാണ് വെട്ടേറ്റത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹനീഫയുടെ കൈക്കും പരിക്കുണ്ട്. ഇയാൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളത്തൂവൽ പോലീസ് കേസെടുത്തു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam