പുലർച്ചെ അഞ്ചരയോടെ വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സം​ഗത്തിനിരയാക്കി; ക്രൂരപീഡനത്തിന് ശേഷം കൊലപ്പെടുത്തി റയിൽവെ ട്രാക്കിലിട്ടു; മൂന്നുപേർ അറസ്റ്റിൽ

പുലർച്ചെ അഞ്ചരയോടെ വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സം​ഗത്തിനിരയാക്കി; ക്രൂരപീഡനത്തിന് ശേഷം കൊലപ്പെടുത്തി റയിൽവെ ട്രാക്കിലിട്ടു; മൂന്നുപേർ അറസ്റ്റിൽ

June 23, 2024 0 By Editor
ബപട്‌ല: യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ചുകൊന്ന് മൃതദേഹം റയിൽവെട്രാക്കിൽ ഉപേക്ഷിച്ച മൂന്നുപേർ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ ബപട്‌ല ജില്ലയിലെ ചിരാല സ്വദേശികളായ ദേവരകൊണ്ട വിജയ് (26), കരംകി മഹേഷ് (22), ദേവരകൊണ്ട ശ്രീകാന്ത് (24) എന്നിവരാണ് അറസ്റ്റിലായത്.
 വെള്ളിയാഴ്ച്ച പുലർച്ചെയാണ് ഇവർ ഇരുപത്തൊന്നുകാരിയായ യുവതിയെ റെയിൽവേ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സം​ഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്. ശനിയാഴ്ച്ച വൈകിട്ടോടെ ചിരാല റൂറൽ പൊലീസ് മൂന്നു പ്രതികളെയും പിടികൂടുകയായിരുന്നു.

 

വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ റെയിൽവേ ട്രാക്കിനു സമീപത്തു വച്ചാണ് ക്രൂരകൃത്യം നടന്നത്. മദ്യലഹരിയിലായിരുന്ന പ്രതികൾ 21കാരിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് ബപട്‌ലയിലെ വോദരേവിലുള്ള റസ്റ്ററന്റിനു സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.

തയ്യൽക്കാരിയായ യുവതി വെള്ളിയാഴ്ച പുലർച്ചെ 5:30ഓടെയാണ് വീട്ടിൽ നിന്നു പോയത്. രാത്രിയായിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രതികളായ മൂവരും മദ്യത്തിനും കഞ്ചാവിനും അടിമകളാണെന്ന് എസ്പി വകുൽ ജിൻഡാൽ പറഞ്ഞു. പ്രതികൾ മുൻപും വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam