എസ്.എസ്.എൽ.സിക്കാർക്ക് കേന്ദ്രത്തിൽ ജോലി; 8326 ഒഴിവ്

വി​വി​ധ കേ​​ന്ദ്ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, മ​ന്ത്രാ​ല​യ​ങ്ങ​ൾ, ഇ​ന്ത്യ​യൊ​ട്ടാ​കെ​യു​ള്ള കേ​​​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ, ട്രൈ​ബ്യൂ​ണ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​റ്റും മ​ൾ​ട്ടി ടാ​സ്കി​ങ് (നോ​ൺ ടെ​ക്നി​ക്ക​ൽ) സ്റ്റാ​ഫ് (…

വി​വി​ധ കേ​​ന്ദ്ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, മ​ന്ത്രാ​ല​യ​ങ്ങ​ൾ, ഇ​ന്ത്യ​യൊ​ട്ടാ​കെ​യു​ള്ള കേ​​​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ, ട്രൈ​ബ്യൂ​ണ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​റ്റും മ​ൾ​ട്ടി ടാ​സ്കി​ങ് (നോ​ൺ ടെ​ക്നി​ക്ക​ൽ) സ്റ്റാ​ഫ് ( എം.​ടി.​എ​സ്), സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഇ​ൻ​ഡ​യ​റ​ക്ട് ടാ​ക്സ​സ് ആ​ൻ​ഡ് ക​സ്റ്റം​സ് (സി.​ബി.​ഐ.​സി), സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് നാ​ർ​കോ​ട്ടി​ക്സ് (സി.​ബി.​എ​ൻ) എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹ​വ​ൽ​ദാ​ർ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്മെ​ന്റി​നാ​യി സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ (എ​സ്.​എ​സ്.​സി) അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

ജ​ന​റ​ൽ സെ​ൻ​ട്ര​ൽ സ​ർ​വി​സ് ഗ്രൂ​പ് സി ​നോ​ൺ ഗെ​സ​റ്റ​ഡ് വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ത​സ്തി​ക​ക​ളാ​ണി​ത്. നി​ല​വി​ൽ 8326 (എം.​ടി.​എ​സ്-4887, ഹ​വി​ൽ​ദാ​ർ-3439) ഒ​ഴി​വു​ക​ളു​ണ്ട്.

യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/​മെ​ട്രി​ക്കു​ലേ​ഷ​ൻ/​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 1.8.2024ൽ ​എം.​ടി.​എ​സ് ത​സ്തി​ക​ക്ക് 18-25 വ​യ​സ്സ്. ഹ​വ​ൽ​ദാ​ർ ത​സ്തി​ക​ക്കും റ​വ​ന്യൂ വ​കു​പ്പി​ലെ എം.​ടി.​എ​സ് ത​സ്തി​ക​ക്കും 18-27 വ​യ​സ്സ്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് അ​ഞ്ചു വ​ർ​ഷ​വും ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ന് മൂ​ന്നു വ​ർ​ഷ​വും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 10 വ​ർ​ഷ​വും വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും വി​ധ​വ​ക​ൾ​ക്കും മ​റ്റും ച​ട്ട​പ്ര​കാ​ര​വും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. ഹ​വി​ൽ​ദാ​ർ ത​സ്തി​ക​ക്ക് ഫി​സി​ക്ക​ൽ, മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സു​ണ്ടാ​യി​രി​ക്ക​ണം.

അ​പേ​ക്ഷാ​ഫീ​സ് 100 രൂ​പ. വ​നി​ത​ക​ൾ, എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി/​വി​മു​ക്ത​ഭ​ട​ന്മാ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://ssc.gov.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. വ​ൺ​ടൈം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ഓ​ൺ​ലൈ​നാ​യി ജൂ​ലൈ 31വ​രെ അ​പേ​ക്ഷി​ക്കാം. ഓ​ൺ​ലൈ​നാ​യി ആ​ഗ​സ്റ്റ് ഒ​ന്നു​വ​രെ ഫീ​സ​ട​ക്കാം.

സെ​ല​ക്ഷ​ൻ: 2024 ഒ​ക്ടോ​ബ​ർ-​ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഇം​ഗ്ലീ​ഷി​നും ഹി​ന്ദി​ക്കും പു​റ​മെ മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ 13 ഭാ​ഷ​ക​ളി​ൽ പ​രീ​ക്ഷ ന​ട​ത്തും.

ഹ​വി​ൽ​ദാ​ർ ത​സ്തി​ക​ക്ക് കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യും ശാ​രീ​രി​ക പ​രി​ശോ​ധ​ന​യു​മു​ണ്ട്. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story