മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘റോയൽ ഡ്രൈവ്’ കാർ ഷോറൂമിൽ 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്; ഇന്ത്യൻ ക്രിക്കറ്റ് താരത്തിനും സിനിമാ താരങ്ങൾക്കും നോട്ടീസ്

കോഴിക്കോട്: യൂസ്ഡ് കാർ ഷോറൂമിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കോടികളുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള ‘റോയൽ ഡ്രൈവ്’ എന്ന…

കോഴിക്കോട്: യൂസ്ഡ് കാർ ഷോറൂമിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കോടികളുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള ‘റോയൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിൽ ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് 102 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.

സിനിമ, കായിക മേഖലയിലെ ദേശീയ തലത്തിലുള്ള പ്രമുഖർ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകളും കണ്ടെത്തി. തുടർന്ന് അവർക്ക് നോട്ടീസ് അയയ്ക്കാൻ ആദായനികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളികൾ അടക്കമുള്ള പ്രമുഖ സിനിമാതാരങ്ങളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കാർ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളിലാണ് രണ്ടു ദിവസമായി റെയ്ഡ് നടത്തിയത്.

Mujeeb Rahman K talks about his experiences in dealing with pre-owned  luxury cars

ഇവിടെ ഏതാനും മാസങ്ങളായി വൻ തുകകളുടെ ഇടപാടുകൾ നടക്കുന്നത് സംബന്ധിച്ച് സംശയം ഉയർന്നിരുന്നു. തുടർന്നായിരുന്നു റെയ്ഡ്. പ്രമുഖ താരങ്ങൾ ആഡംബര കാറുകൾ വാങ്ങി ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം റോയൽ ഡ്രൈവിന് വിൽപന നടത്തി പണം അക്കൗണ്ടിൽ കാണിക്കാതെ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് കാറുകൾ വാങ്ങി കാറിന്റെ വില കള്ളപ്പണമായി നൽകിയതും കണ്ടെത്തി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story