പിണറായി സര്‍ക്കാരിൻ്റെ വികസന നേട്ടങ്ങൾ പ്രസംഗിക്കുന്നതിനിടെ സദസ്സിൽ കൂവൽ: കൂകിവിളിച്ച ആളെ കയ്യേറ്റം ചെയ്ത് പ്രവർത്തകർ

പിണറായി സര്‍ക്കാരിൻ്റെ വികസന നേട്ടങ്ങൾ പ്രസംഗിക്കുന്നതിനിടെ സദസ്സിൽ കൂവൽ: കൂകിവിളിച്ച ആളെ കയ്യേറ്റം ചെയ്ത് പ്രവർത്തകർ

July 7, 2024 0 By Editor

ആലപ്പുഴ: പിണറായി വിജയൻ സര്‍ക്കാരിൻ്റെ വികസന നേട്ടങ്ങൾ പറഞ്ഞ് പ്രസംഗിക്കുന്നതിനിടെ സദസിൽ നിന്ന് കൂകിവിളി. പുന്നപ്രയിൽ മത്സ്യഫെഡ് സംഘടിപ്പിച്ച വിദ്യർത്ഥികൾക്കുള്ള അനുമോദന പരിപടിയിൽ മന്ത്രി സജി ചെറിയന്റെ പ്രസംഗത്തിനിടെ ആയിരുന്നു കൂകിവിളി ഉയര്‍ന്നത്.

മദ്യലഹരിയിലാണ് സദസിലുണ്ടായിരുന്ന ഒരാൾ കൂകി വിളിച്ചതെന്നാണ് റിപ്പോർട്ട്. ഇയാളെ പിടിച്ചുമാറ്റാൻ മന്ത്രി നിര്‍ദ്ദേശിച്ചതോടെ പൊലീസുകാര്‍ ഇടപെട്ട് ഇയാളോട് സദസിന് പുറത്തുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ തയ്യാറായില്ല.

ഇതിനിടയിൽ സംഘാടകരിൽ ഒരാൾ കൂകി വിളിച്ചയാളെ കൈയ്യേറ്റം ചെയ്ത് പരിപാടി നടന്ന ഹാളിന് പുറത്തേക്ക് മാറ്റി. ഇയാളെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് നോക്കിനിന്ന സദസിനോട് ഇവിടെ ശ്രദ്ധിച്ചാൽ മതിയെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ പ്രസംഗം തുടര്‍ന്നു.