കാലിക്കറ്റ് അഡ്വെർടൈസിങ് ക്ലബ് എജ്യുക്കേഷൻ എക്സലൻസ് പുരസ്കാരങ്ങൾ നൽകി

കോഴിക്കോട്∙ ജില്ലയിലെ മാധ്യമങ്ങളിലെയും പരസ്യ ഏജൻസികളിലെയും മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ കാലിക്കറ്റ് അഡ്വെർടൈസിങ് ക്ലബ് അംഗങ്ങളുടെ മക്കളിൽ നിന്ന്  എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും…

കോഴിക്കോട്∙ ജില്ലയിലെ മാധ്യമങ്ങളിലെയും പരസ്യ ഏജൻസികളിലെയും മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ കാലിക്കറ്റ് അഡ്വെർടൈസിങ് ക്ലബ് അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി മികച്ച വിജയം കൈവരിച്ച ബ്ലെസിറ്റ ബെൻ, എം മേഘ്ന, അഭിനവ് ജോബി എന്നി വിദ്യാർത്ഥികൾക്ക് എജുക്കേഷൻ എക്സലൻസ് പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

ചടങ്ങിൽ റെയ്സ് എയ്ഗൺ മാനേജിങ് ഡയറക്ടർ രജീഷ് തേറത്ത് പുരസ്കാരങ്ങൾ നൽകി. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികളെ ആഡ് ക്ലബിന്റെ സഹകരണത്തോടെ തിരഞ്ഞെടുത്ത് സൗജന്യ എൻട്രൻസ് കോച്ചിങ് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

39 വർഷത്തെ സേവനം പൂർത്തിയാക്കി മാതൃഭൂമിയിൽ നിന്ന് വിരമിച്ച കെ. ഹരികുമാറിനെ യോഗം ആദരിച്ചു. പ്രസിഡന്റ് ശ്രീജിത്ത് കടത്തനാട്, സെക്രട്ടറി കെ.ഇ ഷിബിൻ, ട്രഷറർ എ.ആർ അരുൺ രക്ഷാധികാരി എൻ. രാജീവ്, ക്ലബ് അംഗങ്ങളായ പി.എം. മാത്യൂ, ഭാനുപ്രകാശ്, കെ വി രജീഷ്, ദിനൽ ആനന്ദ്, വിപിൻനാഥ് എന്നിവർ സംസാരിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story