ട്രെയിന്‍ തട്ടി പരിക്കേറ്റയാളെ ആശുപത്രിയിലാക്കി കൂട്ടാളികള്‍ പണവുമായി മുങ്ങി
തൃശൂര്‍: ചാലക്കുടിയിലെ മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തു. അസം സ്വദേശി അബ്ദുള്‍ സലാമാണ് കസ്റ്റഡിയിലായത്. പണവുമായി രക്ഷപ്പെടുന്നതിനിടെ നാലംഗ സംഘത്തിലെ ട്രെയിന്‍ തട്ടി പരിക്കേറ്റയാളാണ് പിടിയിലായത്.…
തൃശൂര്‍: ചാലക്കുടിയിലെ മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തു. അസം സ്വദേശി അബ്ദുള്‍ സലാമാണ് കസ്റ്റഡിയിലായത്. പണവുമായി രക്ഷപ്പെടുന്നതിനിടെ നാലംഗ സംഘത്തിലെ ട്രെയിന്‍ തട്ടി പരിക്കേറ്റയാളാണ് പിടിയിലായത്.…
തൃശൂര്‍: ചാലക്കുടിയിലെ മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തു. അസം സ്വദേശി അബ്ദുള്‍ സലാമാണ് കസ്റ്റഡിയിലായത്. പണവുമായി രക്ഷപ്പെടുന്നതിനിടെ നാലംഗ സംഘത്തിലെ ട്രെയിന്‍ തട്ടി പരിക്കേറ്റയാളാണ് പിടിയിലായത്. പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പരിക്കേറ്റ ഇയാളെ ആശുപത്രിയിലാക്കി പ്രതികളായ മറ്റു മൂന്നുപേര്‍ കടന്നുകളയുകയായിരുന്നു.ഡിസ്ചാര്‍ജ് ആകുന്ന മുറയ്ക്ക് സലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. തട്ടിയെടുത്ത പണം മറ്റുള്ളവര്‍ കൊണ്ടുപോയെന്ന് പിടിയിലായ സലാം മൊഴി നല്‍കി.സ്വര്‍ണ്ണം നല്‍കാമെന്നു പറഞ്ഞ് നാദാപുരം സ്വദേശികളില്‍ നിന്ന് 4 ലക്ഷം തട്ടിപ്പറിച്ചോടുകയായിരുന്നു.
ചാലക്കുടി പുഴയിലെ റെയില്‍വെ പാളത്തിലൂടെ ഓടുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിക്കുശേഷം നാലുപേരില്‍ ഒരാളെ ട്രെയിന്‍ തട്ടിയത്. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതികളാണെന്ന് വ്യക്തമായത്.