വയനാടും കോഴിക്കോടും മലവെള്ളപ്പാച്ചിൽ

കോഴിക്കോട്: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. വടക്കൻ കേരളത്തിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കോ​ഴി​ക്കോ​ട് കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ഇന്ന് പു​ല​ര്‍​ച്ചെ മു​ത​ല്‍ ക​ന​ത്ത മ​ഴ​യാ​ണ്. പു​ഴ​ക​ളി​ൽ…

കോഴിക്കോട്: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. വടക്കൻ കേരളത്തിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കോ​ഴി​ക്കോ​ട് കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ഇന്ന് പു​ല​ര്‍​ച്ചെ മു​ത​ല്‍ ക​ന​ത്ത മ​ഴ​യാ​ണ്. പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പും ഉയരുന്നുണ്ട്. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. അതേസമയം വയനാട്ടിൽ കനത്തമഴ തുടരുന്നതിനാല്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

900 കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലത്തെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ്ങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്. വിനോദ സഞ്ചാരികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നില്ലെന്നത് പൊലീസ്, ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കണമെന്നും കലക്ടർ ഉത്തരവിൽ പറയുന്നു. മേപ്പാടി മുണ്ടക്കൈയില്‍ മലമുകളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മുണ്ടക്കൈ പുഴയില്‍ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ബാണാസുര സാ​ഗർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവിൽ ജലനിരപ്പ് 773 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story