മുഖക്കുരുവിനെ തുടച്ചുനീക്കാം ടൂത്ത്‌പേസ്റ്റിലൂടെ

നമ്മുടെ ആത്മവിശ്വാസം കളയുന്നതില്‍ മുന്നിലുള്ളവയാണ് ക്ഷണിക്കപ്പെടാത്ത അതിഥികളായ മുഖക്കുരുക്കള്‍. ചര്‍മ്മത്തിലെ ചെറിയ ദ്വാരങ്ങളില്‍ അടിഞ്ഞു കൂടിയുണ്ടാകുന്ന മാലിന്യങ്ങളാണ് ഈ മുഖക്കുരുക്കള്‍ സൃഷ്ടിക്കുന്നതിലെ പ്രധാന വില്ലന്‍. മുഖക്കുരുക്കളെ അപ്രത്യക്ഷമാക്കുന്നതിനും അവ വരാതെ തടയുന്നതിനും വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്ന പല മാര്‍ഗങ്ങളും ഉണ്ട്. വിവാഹമോ, മറ്റ് ചടങ്ങുകളോ പോലെ വളരെ പ്രധാനപ്പെട്ട പരിപാടിക്ക് തൊട്ടു തലേദിവസം ്പ്രത്യക്ഷപ്പെടുന്ന മുഖക്കുരുവിനെയാണ് എല്ലാര്‍ക്കും പേടി. പെട്ടെന്ന് മുഖക്കുരുവിനെ പമ്പ കടത്താന്‍ വേണ്ടത് നിങ്ങളുടെ ഡെയ്‌ലി ടൂത്ത്‌പേസ്റ്റ് മാത്രം. കരുതലോടെ വേണ്ട രീതിയില്‍ അത് ഉപയോഗിക്കണം എന്ന് മാത്രം.

മുഖത്തിന് ആവരണം പോലെയും പ്രവര്‍ത്തിക്കുന്ന ടൂത്ത്‌പേസ്റ്റ് ചര്‍മത്തെ ശുദ്ധമാക്കുന്നു. ചര്‍മത്തെ ഇത് വരണ്ടതാക്കാന്‍ സാധ്യതയുണ്ട് എങ്കിലും മുഖത്തെ ആ കുരു താഴ്ത്താന്‍ വളരെ പ്രയോജനമാണ്.

*വെള്ള നിറത്തിനെ ടൂത്ത്‌പേസ്റ്റ് മാത്രം ഉപയോഗിക്കുക.
*പല്ല് വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ടൂത്ത്‌പേസ്റ്റുകള്‍ മുഖത്ത് പുരട്ടരുത്. ഇതിലുള്ള ബ്ലിച്ചിന്റെ അംശം നിങ്ങളെ പ്രതികൂലമായി ബാധിക്കാം.
*ഫ്‌ലൂറൈഡിന്റെ അംശം ഇല്ലാത്ത, പ്രകൃതിദത്തമായി നിര്‍മിച്ച ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
*കറുത്ത പാടുകളായി വന്നിട്ടുള്ള മുഖക്കുരുക്കള്‍ക്ക് ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ചിട്ടു കാര്യമില്ല.

മുഖക്കുരുവിന്റെ ഭാഗത്ത് ടൂത്ത്‌പേസ്റ്റ് പുരട്ടുന്നതിന് മുന്‍പ് നന്നായി മുഖം കഴുകുക. നേരിയ ചൂടുവെള്ളത്തില്‍ മുഖം വൃത്തിയായി കഴുകിയതിന് ശേഷം നന്നായി തുടയ്ക്കണം. മുഖക്കുരുവില്‍ ചെറിയ അളവില്‍ ടൂത്ത്‌പേസ്റ്റ് പുരട്ടുക. മുഖക്കുരുവില്‍ മാത്രമാണ് ടൂത്ത്‌പേസ്റ്റ് പുരട്ടിയിരിക്കുന്നതെന്നും, ചര്‍മത്തിലെ മറ്റ് ഭാഗത്ത് ആയിട്ടില്ലെന്നും ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണം.രണ്ട് മണിക്കൂറോ, അല്ലെങ്കില്‍ രാത്രി ഉറങ്ങാന്‍ കിടന്നതിന് ശേഷം പുലര്‍ച്ചെ വരെയോ ടൂത്ത്‌പേസ്റ്റിനെ മുഖക്കുരുവില്‍ തുടരാന്‍ അനുവദിക്കുക. ശേഷം നനഞ്ഞ തുണി കൊണ്ട് മുഖക്കുരുവില്‍ പുരട്ടിയ ടൂത്ത്‌പേസ്റ്റ് നീക്കം ചെയ്യാം. മുഖത്ത് വെള്ളം തെളിച്ച് നന്നായി കഴുകിയതിന് ശേഷം മുഖം ഉണങ്ങിയ തുണി വെച്ച് തുടയ്ക്കണം.

ടൂത്ത്‌പേസ്റ്റും ഉപ്പും

ഒരു ടീസ്പൂണ്‍ ഉപ്പും അതിന് അനുസരിച്ച് ടൂത്ത്‌പേസ്റ്റും എടുത്ത് മിക്‌സ് ചെയ്യുക. ഇത് മുഖക്കുരുവില്‍ പുരട്ടാം. എതാനും മിനിറ്റുകള്‍ക്ക് ശേഷം തണുത്ത വെള്ളത്തില്‍ മുഖം നന്നായി കഴുകുക. അലോ ജെല്‍ അല്ലെങ്കില്‍ പ്രകൃതി ദത്തമായ ചര്‍മത്തിന് നനവ് നല്‍കുന്ന മറ്റ് വസ്തുക്കള്‍ ഉപയോഗിക്കുക. ബാക്ടിരിയകള്‍ക്കെതിരെ പോരാടുന്നതിന് പുറമെ, ചര്‍മത്തിന് ആവശ്യമായ പിഎച്ച് അളവ് നിലനിര്‍ത്താനും ഉപ്പിന് സാധിക്കുന്നു.

നാരങ്ങയും ടൂത്ത്‌പേസ്റ്റില്‍ കൂട്ടാം

ചെറിയ അളവിലെ ടൂത്ത്‌പേസ്റ്റിലേക്ക് രണ്ടായി മുറിച്ച നാരങ്ങയില്‍ നിന്നും ഒന്നു രണ്ട് തുള്ളി ഇടുക. നന്നായി മിക്‌സ് ചെയ്തതിന് ശേഷം മുഖക്കുരുവില്‍ പുരട്ടാം. 30 മിനിറ്റ് ഇത് ചര്‍മത്തില്‍ തുടരട്ടെ. അതിന് ശേഷം തണുത്തവെള്ളത്തില്‍ മുഖം നന്നായി കഴുകാം. മോയിസ്റ്ററൈസര്‍ ഉപയോഗിക്കാന്‍ മറക്കേണ്ട. എല്ലാ തരം ചര്‍മ്മത്തിലും പ്രവര്‍ത്തിക്കാനുള്ള പ്രാപ്തി നാരങ്ങയ്ക്കയ്ക്കുണ്ട്.

ഐസ് കട്ടകളുടെ കൂടെ
ഏതാനും ഐസ് കട്ടകള്‍ ഒരു തുണിയില്‍ പൊതിയുക. മുഖക്കുരുവില്‍ ടൂത്ത്‌പേസ്റ്റ് പുരട്ടിയതിന് ശേഷം അവിടെ ഈ തുണിയില്‍ പൊതിഞ്ഞ് ഐസ് കട്ടകള്‍ വയ്ക്കണം. 1015 മിനിറ്റ് വരെ ഇത് മുഖത്തോട് ചേര്‍ത്ത് പിടിക്കുക. ഇതിന് ശേഷം തണുത്തവെള്ളത്തില്‍ മുഖം നന്നായി കഴുകുക. മുഖക്കുരു ചര്‍മത്തില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളെ ഇല്ലാതെയാക്കാന്‍ ഐസ് കട്ടകള്‍ക്ക് സാധിക്കും.

ദിവസത്തില്‍ ഒന്നില്‍ അധികം തവണ ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുന്നത് ചര്‍മത്തെ അസ്വസ്ഥപ്പെടുത്തും. മൂന്ന് ദിവസം അടുപ്പിച്ച് ഓരോ തവണ വീതം ചെയ്യാം. മുഖക്കുരുവിന്റെ വലിപ്പത്തില്‍ നിങ്ങള്‍ക്ക് വ്യത്യാസം തോന്നപ്പെട്ടേക്കാം. ശേഷം മുഖക്കുരുവിന് തന്നെ സ്വയം ഇല്ലാതെയാവാനുള്ള സമയം കൊടുക്കുക. എല്ലാ ചര്‍മത്തിലും ഫലിക്കണം എന്നും ഇല്ല. ഉപയോഗിച്ചതിന് ശേഷം എന്തെങ്കിലും അസ്വസ്ഥത കാണപ്പെട്ടാല്‍ ഉടനെ നിര്‍ത്തേണ്ടതുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *