കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി അന്തരിച്ചു

തിരുവനന്തപുരം: കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു. 68 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

ഇന്ന് ഉച്ചയോടെ സ്വവസതിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. കേരള കൗമുദി സ്ഥാപക പത്രാധിപര്‍ കെ. സുകുമാരന്റെ നാലാമത്തെ മകനാണ് എം.എസ് രവി. കേരള കൗമുദി ഡയറക്ടറുമായിരുന്നു.

ശൈലജയാണ് ഭാര്യ. കേരള കൗമുദി എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവി എന്നിവര്‍ മക്കളാണ്. എം.എസ് മണി, പരേതനായ എം.എസ് മധുസൂദനന്‍, എം.എസ് ശ്രീനിവാസന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *