ഡീസല്‍ കാറുകളുടെ നികുതി വര്‍ധിപ്പിക്കുന്നു
ന്യൂഡല്‍ഹി: ഡീസല്‍ കാറുകളുടെ നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കുന്നു. പരിസ്ഥിതി സൗഹാര്‍ദമായ വാഹനനയം പ്രോല്‍സാഹിപ്പിക്കുന്നതിെന്റ ഭാഗമായാണ് ഡീസല്‍ വാഹനങ്ങളുടെ നികുതി ഉയര്‍ത്താന്‍ ഗതാഗത മന്ത്രാലയം നീക്കം നടത്തുന്നത്. വൈദ്യുത വാഹനങ്ങളുടെ നികുതി കുറക്കാനും ശിപാര്‍ശ നല്‍കിയിട്ടുണ്ട്.
ഏകീകൃത നികുതിയായ ജി.എസ്.ടി നിലവില്‍ വന്നതിന് ശേഷം ഡീസല്‍ കാറുകള്‍ക്കും പെട്രോള്‍ കാറുകള്‍ക്കും ഒരേ നികുതിയാണ് ചുമത്തുന്നത്. വാഹനത്തിെന്റ എന്‍ജിന്‍ കപ്പാസിറ്റിക്കും നീളത്തിനും അനുസരിച്ചാണ് നികുതിയില്‍ വ്യത്യാസം വരുന്നത്. നിലവില്‍ നാല് മീറ്ററില്‍ താഴെയുള്ള 1.5 ലിറ്ററില്‍ താഴെ എന്‍ജിന്‍ ശേഷിയുള്ള കാറുകള്‍ക്ക് 31 ശതമാനമാണ് നികുതി നിരക്ക്. രണ്ട് ശതമാനം കൂടുന്നതോടെ നികുതി ഇനി 33 ശതമാനമായി മാറും.
നികുതി നിരക്ക് വര്‍ധന മാരുതി സുസുക്കി സ്വിഫ്റ്റ്, ഡിസയര്‍, ഹ്യുണ്ടായ് െഎ 20 തുടങ്ങിയ ജനപ്രിയ കാറുകളുടെയെല്ലാം വില വര്‍ധിക്കുന്നതിന് കാരണമാവും. ഇന്ത്യന്‍ വാഹന വിപണിയില്‍ എസ്.യു.വികള്‍ക്കും ആഡംബര കാറുകള്‍ക്കുമാണ് ഉയര്‍ന്ന നികുതി ചുമത്തുന്നത്.