
സമരം ചെയ്യുന്നത് ഈർക്കിൽ സംഘടന’; ആശ വർക്കർമാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് എളമരം കരീം
February 26, 2025 0 By Editorകൊച്ചി: സമരം ചെയ്യുന്ന ആശ വര്‍ക്കർമാരെ പരിഹസിച്ച് വീണ്ടും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരം നടത്തുന്നത് ഏതോ ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായെന്നും എളമരം കരീം അധിക്ഷേപിച്ചു.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ നേതാവ് കൂടിയായ കരീം. ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്നും കരീം പറഞ്ഞു.
‘ആരോഗ്യമേഖലയെ സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ട്രേഡ് യൂനിയനുകള്‍ പോകാറില്ല. എന്നാല്‍ ഇപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ല. അവരെന്തോ ചെയ്യുന്നു. കണക്കെടുപ്പും സര്‍വേയുമെല്ലാം മുടങ്ങുകയാണ്. ഇത്തരം ജോലികള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തുന്നത് ശരിയായ രീതിയല്ല. ഇതെല്ലാം കേന്ദ്രം ആവിഷ്‌കരിക്കുന്ന പദ്ധതിയാണ്. സര്‍വേകള്‍ യഥാസമയം നമ്മളെടുത്ത് കൊടുക്കുന്നില്ലെങ്കില്‍ രോഗനിര്‍മാര്‍ജനത്തിന് നല്‍കുന്ന കേന്ദ്രഫണ്ട് നഷ്ടപ്പെടും. അപ്പൊ ഇത്തരം ജോലികള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ച് പോകുന്നത് ശരിയല്ല. ഒരു ദിവസമോ രണ്ട് ദിവസമോ ആണെങ്കില്‍ എങ്ങനെയെങ്കിലും സഹിക്കാം. സര്‍ക്കാര്‍ അവരോട് ജോലിക്ക് കയറാന്‍ പറഞ്ഞത് സമരം പൊളിക്കാനല്ല’ -എളമരം കരീം പ്രതികരിച്ചു.
ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ കഴിഞ്ഞ ദിവസവും എളമരം കരീം രംഗത്തെത്തിയിരുന്നു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സമരത്തെ നാടകം എന്ന് വിളിച്ച കരീം, സമരത്തിന് പിന്നില്‍ അരാജക സംഘടനകളാണെന്നും പറഞ്ഞിരുന്നു. മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തിന്റെ തനിയാവര്‍ത്തനമാണ് ഇത്. ഇതേ മാതൃകയില്‍ ആശ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് സമരം ആരംഭിച്ചതെന്നും വിമർശിച്ചിരുന്നു
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല