
സർവകലാശാല വാർത്തകൾ
March 16, 2025എം.ജി
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബി.എഡ്. സ്പെഷല്‍ എജുക്കേഷന്‍- ലേണിങ് ഡിസെബിലിറ്റി ആന്റ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി(2023 അഡ്മിഷന് റഗുലറും സപ്ലിമെന്ററിയും മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 18 മുതല്‍ നടക്കും. ടൈംടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.പി.ഇ.എസ്(2022 അഡ്മിഷന് റഗുലര്‍, 2021 അഡ്മിഷന് സപ്ലിമെന്ററി ഒക്ടോബര്‍ 24) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും മാര്‍ച്ച് 29 വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫിസില്‍ അപേക്ഷ നല്‍കാം.
സിവില്‍ സര്‍വീസ്
പരിശീലനം
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. ഓപ്ഷണല്‍ വിഷയങ്ങള്‍ ഒഴികെയുള്ള പ്രിലിമിനറിയുടെയും മെയിന്‍ പരീക്ഷയുടെയും സിലബസ് ഉള്‍പ്പെടുത്തി റെഗുലര്‍, ഈവനിങ്, ഫൗണ്ടേഷന് എന്നിങ്ങനെ മൂന്നു തരം പരിശീലന പരിപാടികളാണുള്ളത്. റെഗുലര്‍ പ്രോഗ്രാമില്‍ ആഴ്ചയില്‍ അഞ്ചു ദിവസം പരിശീലനം ഉണ്ടാകും. ഡിഗ്രി വിജയിച്ചവരെയാണ് പരിഗണിക്കുന്നത്.
ഈവനിംഗ് പ്രോഗ്രാമില്‍ ആഴ്ചയില്‍ അഞ്ചു ദിവസം ഓണ്‍ലൈന്‍ പരിശീലനമാണ്. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു മുതല്‍ അപേക്ഷിക്കാം. ശനി, ഞായര്‍ ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ നടത്തുന്ന ഫൗണ്ടേഷന് പ്രോഗ്രാമില്‍ എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കു മുതല്‍ പങ്കെടുക്കാം.
മൂന്നു പ്രോഗ്രാമുകളിലുമായി ആകെ 70 പേര്‍ക്കാണ് പ്രവേശനം. പ്രായപരിധി 2025 ജനുവരി ഒന്നിന് 15നും 30നും ഇടയില്‍. സംവരണ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷകള്‍ മെയ് 20 വരെ സ്വീകരിക്കും.
നോട്ടിഫിക്കേഷനും അപേക്ഷാ ഫോറവും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ് സൈറ്റില്‍ (https://csi.mgu.ac.in/) ലഭിക്കും. ജനറല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 40000 രൂപയും എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 20000 രൂപയുമാണ് കോഴ്സ് ഫീസ്. രജിസ്ട്രേഷന് ഫീസ് യഥാക്രമം 250 രൂപയും 150 രൂപയുമാണ്. ഫോൺ: 9188374553