ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കും;തീരുമാനവുമായി കോഴിക്കോട്ടെ മഹല്ല് കമ്മിറ്റി

ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കും;തീരുമാനവുമായി കോഴിക്കോട്ടെ മഹല്ല് കമ്മിറ്റി

March 23, 2025 0 By eveningkerala

കോഴിക്കോട്: ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കുനുള്ള തീരുമാനവുമായി കോഴിക്കോട് ദേവര്‍കോവിലിലെ തഖ്‌വാ ജുമുഅ മസ്ജിദ് മഹല്ല് കമ്മിറ്റി. മഹല്ല് കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനമെടുത്തത്.

പോലീസ് കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രേഖപ്പെടുത്തിയാല്‍ ഇവരുടെ വീട്ടില്‍ നടക്കുന്ന കല്യാണങ്ങള്‍ക്കോ മറ്റു ചടങ്ങുകള്‍ക്കോ മഹല്ലു കമ്മറ്റിയുടേയോ ഉസ്താക്കന്‍മാരുടേയോ സേവനങ്ങള്‍ ലഭിക്കില്ല. അവരോട് മഹല്ലുകാര്‍ സഹകരിക്കില്ലെന്നും തീരുമാനം എടുത്തതായി ഇമാം അബൂബക്കര്‍ മഹിമി അറിയിച്ചു.

കോഴിക്കോട് താമരശ്ശേരിയിലെ പുതുപ്പാടി പഞ്ചായത്തിലും വിവിധ മഹല്ല് കമ്മിറ്റികള്‍ ചേര്‍ന്നും ഇത്തരത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നു.