മലപ്പുറം തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവതി അറസ്റ്റിൽ

മലപ്പുറം തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവതി അറസ്റ്റിൽ

April 22, 2025 0 By eveningkerala

മലപ്പുറം∙ തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) പോക്സോ കേസിൽ അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിന്‍റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. ഭർത്താവ് സാബിക് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

യുവതി അറസ്റ്റിലായതിനു പിന്നാലെ ഭർത്താവും തിരൂർ ബിപി അങ്ങാടി സ്വദേശിയുമായ സാബിക് ഒളിവിൽ പോയി. സാബികും സത്യഭാമയും ലഹരിക്ക് അടിമകളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവർ പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ശ്രമിച്ചു. ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പതിനഞ്ചുകാരനിൽ നിന്നും പണവും വാങ്ങിയെന്നാണ് വിവരം. സ്ത്രീകളുടെ നഗ്‌ന വിഡിയോ എടുത്തുതരാനും ഇവർ പതിനഞ്ചുകാരനെ നിർബന്ധിച്ചിരുന്നു.

പതിനഞ്ചുകാരന്‍റെ വീട്ടുകാരുടെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, സത്യഭാമയുടെ ഭർത്താവ് സാബിതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.