
കോഴിക്കോട്ട് എഴുപതുകാരിയുടെ ദുരൂഹ മരണം; മൃതദേഹം കഴുത്ത് മുറിച്ച് കസേരയിൽ ഇരിക്കുന്ന നിലയിൽ
April 22, 2025കോഴിക്കോട്∙ തിരുവമ്പാടി ആനക്കാംപൊയിലിൽ എഴുപതുകാരിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പൻപുരയിടത്തിൽ റോസമ്മ ജോസഫാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനടുത്തുള്ള പശുത്തൊഴുത്തിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. കയ്യുടെ ഞരമ്പും മുറിച്ചിട്ടുണ്ട്.
റോസമ്മയുടെ മകനും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരാണ് റോസമ്മയെ മരിച്ച നിലയിൽ കണ്ടത്. പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary:
70-year-old found dead in Thiruvambadi Aanakaampoyil: A 70-year-old woman, Rosamma Joseph, was found dead with her throat slit in her home. Police are investigating the incident.